ടി.പി വധക്കേസ് പ്രതികളില്‍ രണ്ടുപേരെ കണ്ണൂരിലേക്കു മാറ്റുന്നു

TPതൃശൂര്‍: ടി.പി. ചന്ദ്രശേഖരന്‍ കൊലക്കേസ് പ്രതികളായ രണ്ടുപേരെ വിയ്യൂര്‍ ജയിലില്‍നിന്നും കണ്ണൂര്‍ ജയിലിലേക്കു മാറ്റാന്‍ സര്‍ക്കാര്‍ ഉത്തരവ്. കിര്‍മാണി മനോജിനെയും ടി.കെ. രജീഷിനെയുമാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റുന്നത്. ഞായറാഴ്ചയായിരിക്കും ജയില്‍മാറ്റം. ഇവരെ കണ്ണൂരിലേക്കു മാറ്റിയാല്‍ ജയിലിന്റെ സമാധാനാന്തരീക്ഷം തകരുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളിയാണ് പുതിയ തീരുമാനമെന്ന് ആക്ഷേപമുണ്ട്.

പ്രതികളെ കണ്ണൂരിലേക്കു മാറ്റാന്‍ നീക്കം നടക്കുന്നുവെന്ന് ആരോപിച്ച് ടി.പി. ചന്ദ്രശേഖരന്റെ വിധവ കെ.കെ. രമ നേരത്തെ രംഗത്തെത്തിയിരുന്നു. 2015 ജനുവരി 29നാണ് ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ ഒമ്പതു പ്രതികളെയും വിയ്യൂരിലേക്കു കൊണ്ടുവന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പ്രതികളില്‍ ചിലര്‍ ഫോണ്‍ ഉപയോഗിച്ചതായി കണ്ടെത്തിയതിനെതുടര്‍ന്ന് ഇവരെ വെവ്വേറെ ജയിലുകളിലേക്കു മാറ്റുകയായിരുന്നു.

Related posts