കണ്ണൂർ: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ പ്രതിയായ സിപിഎം നേതാവ് പി.കെ. കുഞ്ഞനന്തന് ശിക്ഷാ ഇളവ് നൽകാനുള്ള സർക്കാർ നീക്കത്തെ നിയമപരമായി നേരിടുമെന്ന ആർഎംപി.
70 വയസ് കഴിഞ്ഞവർക്ക് ശിക്ഷായിളവ് നല്കുന്നതിന്റെ സർക്കാർ നടപടിയുടെ ഭാഗമായാണ് കുഞ്ഞനന്തനെ ശിക്ഷാ ഇളവിനായി പരിഗണിക്കുന്നത്. ഈ നടപടിക്കെതിരെ ഗവർണർക്ക് പരാതി നൽകും. ഉന്നത സിപിഎം നേതാക്കൾക്കുള്ള പങ്ക് വ്യക്തമാക്കുന്നതാണ് സർക്കാർ നടപടിയെന്നും ആർഎംപി കുറ്റപ്പെടുത്തി.
കുഞ്ഞനന്തന് ശിക്ഷ ഇളവ് നൽകുന്നതിന്റെ ഭാഗമായി കെ.കെ. രമയുടെയും കുഞ്ഞനന്തന്റെ കുടുംബാംഗങ്ങളുടെ മൊഴി കഴിഞ്ഞ ദിവസം കൊളവല്ലൂർ എസ്ഐ ടി.വി. ധനജ്ഞയദാസിന്റെ നേതൃത്വത്തിൽ രേഖപ്പെടുത്തി. മൊഴിയുടെ റിപ്പോർട്ട് ജില്ലാ പോലീസ് മേധാവിക്ക് കൈമാറിയിട്ടുണ്ട്.