കോട്ടയം: ടി.പി. ചന്ദ്രശേഖരന് വധക്കേസിലെ പ്രതികള്‍ക്കു ശിക്ഷാ ഇളവ് കൊടുക്കുവാനുള്ള നടപടിക്കെതിരേ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ. തെരഞ്ഞെടുപ്പിലെ പരാജയത്തില്‍നിന്നു തിരുത്തുമെന്ന് ഇടതുപക്ഷം പറഞ്ഞത് എന്താണെന്ന് ഇപ്പോഴാണു മനസിലായത്.
എന്തെങ്കിലും നന്മ ബാക്കിയുണ്ടെങ്കില്‍ അതുകൂടി തിരുത്തും എന്നാകും സിപിഎം ഉദ്ദേശിച്ചത്. ടി.പി. വധക്കേസ് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നിര്‍ദ്ദേശിക്കാന്‍ ജയില്‍ ഡിജിപിക്കു കഴിയില്ല. ജയില്‍ നിയമം ലംഘിച്ചവര്‍ കൂടിയാണു പ്രതികള്‍. ഇത്രയും കൊടും കുറ്റകൃത്യങ്ങള്‍ ചെയ്തവര്‍ക്ക് എങ്ങനെ ഇളവു നല്‍കുമെന്ന് അറിയില്ല.
പ്രതികള്‍ക്കെതിരേ മൊഴികൊടുത്തവരെ പ്രതിസന്ധിയിലാക്കുന്ന നടപടിയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതി വിധി ലംഘിക്കുന്ന നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. നിയമത്തിനു മുകളിലൂടെ പറക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി മോചിപ്പിക്കാനാണു ശ്രമമെന്നും, തീരുമാനത്തെ പ്രതിപക്ഷം കോടതിയില്‍ ചോദ്യം ചെയ്യുമെന്നു അദ്ദേഹം പറഞ്ഞു.