കൊച്ചി: ടി.പി. ചന്ദ്രശേഖരൻ വധശ്രമ ഗൂഢാലോചന കേസിൽ സിബിഐ അന്വേഷണം വേണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ. സമാനമായ രണ്ട് പരാതികളിൽ നേരത്തെ അന്വേഷണം നടത്തിയിട്ടുണ്ട്.
2012ൽ ചോന്പാല പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതികളെ കുറ്റക്കാർ എന്ന് കണ്ടെത്താൻ ആയില്ലെന്നും ഈ സാഹചര്യത്തിൽ സിബിഐ അന്വേഷണം വേണ്ടെന്നും സർക്കാർ ഹൈക്കോടതിയിൽ നിലപാട് അറിയിച്ചു.
കേസ് ഏറ്റെടുത്ത് അന്വേഷിക്കാൻ സാധിക്കില്ലെന്ന് സിബിഐ നേരത്തെ അറിയിച്ചിരുന്നുവെന്നും സർക്കാർ കോടതിയെ അറിയിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കെ.കെ. രമ നൽകിയ ഹർജിയിലായിരുന്നു സർക്കാർ നിലപാട്.