വടകര: ടി.പി.ചന്ദ്രശേഖരന്റെ ആറാം രക്തസാക്ഷി ദിനാചരണത്തിന്റെ പ്രചരണ ബോർഡുകൾ നശിപ്പിച്ചു. ഓർക്കാട്ടേരി ടൗണിലേയും പരിസര പ്രദേശങ്ങളിലേയും ബോർഡുകളാണ് നശിപ്പിച്ചത്. കഴിഞ്ഞദിവസം രാത്രിയാണ് ബോർഡുകൾ വ്യാപകമായി നശിപ്പിക്കപ്പെട്ടത്. ബോർഡുകളെല്ലാം പൂർണമായി വെട്ടിക്കീറിയ നിലയിലാണ്. എല്ലാ വർഷങ്ങളിലും ടി.പി.രക്തസാക്ഷി ദിനാചരണ ബോർഡുകൾ സംഘടിതമായി നശിപ്പിക്കപ്പെട്ടിരുന്നു.
ഈ വർഷം പ്രചരണത്തിന്റെ ആദ്യഘട്ടം തന്നെ ബോർഡുകൾ നശിപ്പിച്ച് തുടങ്ങിയിരിക്കുകയാണ്. ചന്ദ്രശേഖരനെ കൊന്നിട്ടും പക തീരാത്തവർ ചന്ദ്രശേഖരന്റെ ഫോട്ടോകൾ പോലും വെട്ടി കീറുന്ന അവസ്ഥയാണെന്ന് ആർഎംപിഐ ഓർക്കാട്ടേരി ലോക്കൽ കമ്മിറ്റി പ്രസ്താവനയിൽ കുറ്റപ്പെടുത്തി.