കൊച്ചി: ഗൂഢാലചന കേസിൽ സിബിഐ അന്വേഷണം എങ്ങനെ സാധ്യമാകുമെന്ന് ഹൈക്കോടതി. കേസിൽ പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ കഴിയുമോ എന്ന കാര്യത്തിൽ സംശയമാണെന്നും ഇക്കാര്യത്തിൽ നേരത്തെ പരിശോധന നടത്തിയതാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
തുടർ അന്വേഷണത്തിന്റെ ഭാഗമായി വീണ്ടും അന്വേഷിക്കുന്നതിൽ തെറ്റില്ല. എന്നാൽ ഇതിൽ പുതിയ പ്രതികൾ ഉണ്ടെങ്കിൽ മാത്രമ ഇക്കാര്യം അന്വേഷിക്കാൻ കഴിയൂ എന്നും കോടതി അഭിപ്രായപ്പെട്ടു.
കേസ് ഒരാഴ്ചയ്ക്കു ശേഷം പരിഗണിക്കുമെന്നും കോടതി അറിയിച്ചു. കേസിലെ ഗൂഢാലോചനയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കെ.കെ.രമ നൽകിയ ഹർജിയിലാണ് കോടതി നിരീക്ഷണം.