തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധം ആസൂത്രണം ചെയ്തത് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജനും ചേർന്നാണെന്ന് ആർഎംപി നേതാവ് കെ.കെ. രമ.
ആർഎംപി പ്രവർത്തകർക്കെതിരേ ഒഞ്ചിയത്ത് സിപിഎം നടത്തുന്ന അക്രമത്തിൽ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ സംഘടിപ്പിച്ച ദ്വിദിന സത്യഗ്രഹത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവർ.
പാർട്ടി വിട്ടപ്പോൾ പിണറായി വിജയനും പി. ജയരാജനും തമ്മിൽ ടി.പിയെ തിരിച്ചു കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തിയിരുന്നു വെന്ന് പി. ജയരാജൻ ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു.
ഇതിൽനിന്നു ടി.പി വധത്തിൽ ഗൂഢാലോചന നടത്തിയത് ആരൊക്കെയാണെന്നും ആരുടെ നിർദേശപ്രകാരമാണ് ടി.പിയെ കൊലപ്പെടുത്തിയതെന്നും വ്യക്തമാണെന്നും രമ പറഞ്ഞു.