പത്തനാപുരം: നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റാരോപിതനായ നടൻ ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരിച്ചെടുക്കാനുള്ള തീരുമാനത്തിനെ വിമർശിച്ച് മുതിർന്ന നടൻ ടി.പി. മാധവൻ. ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തത് ശരിയായില്ലെന്ന് അദ്ദേഹം പറഞ്ഞു.
രാജിവച്ച നാലു നടിമാരുടെ നടപടി ധീരമെന്നും മാധവൻ കൂട്ടിച്ചേർത്തു. അമ്മയുടെ സ്ഥാപക ജനറൽ സെക്രട്ടറിയായിരുന്ന ടി.പി. മാധവൻ ഇപ്പോൾ പത്തനാപുരം ഗാന്ധിഭവനിലാണ് കഴിയുന്നത്.