കോഴിക്കോട്: നെഞ്ചുവേദനയെ തുടര്‍ന്ന് മന്ത്രി ടി.പി രാമകൃഷ്ണനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ ആന്‍ജിയോ പ്ലാസ്റ്റിക് വിധേയനാക്കി. രക്തധമനികളില്‍ ബ്ലോക് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആന്‍ജിയോ പ്ലാസ്റ്റിക് വിധേയനാക്കിയത്.
ഞായറാഴ്ച രാവിലെ വീട്ടില്‍വച്ചാണ് നെഞ്ച് വേദന അനുഭവപ്പെട്ടത്. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാർ അറിയിച്ചു.