പത്തനംതിട്ട: ഭീകരവാദത്തിന്റെ പുതിയ സ്നേഹപ്രകടനമാണ് ലൗ ജിഹാദെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി ടി.പി. സിന്ധുമോള്‍. ന്യൂനപക്ഷമോര്‍ച്ച സംഘടിപ്പിച്ച ലൗ ജിഹാദിനെതിരെയുള്ള കാമ്പെയ്ന് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവര്‍.
ന്യുനപക്ഷമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ജിജിതോമസ് അധ്യക്ഷത വഹിച്ചു.സീറോ മലബാര്‍ സഭയുടെ സിനഡ് പ്രമേയം പാസാക്കിയതിലൂടെ കെന്നഡി കരിമ്പിന്‍കാലായില്‍ മുഖ്യപ്രഭാഷണം നടത്തി .
ബിജെപി ജില്ല പ്രസിഡന്റ് അശോകന് കുളനട, മേഖലാ ജനറല്‍ സെക്രട്ടറി ഷാജി ആര് നായര്‍, ന്യുനപക്ഷമോര്‍ച്ച സംസ്ഥാന ജനറല്‍സെക്രട്ടറി ജോസഫ് പടമാടന്, ബിജെപി സംസ്ഥാന സമിതി അംഗം ടി ആര്. അജിത് കുമാര്‍, ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന സെക്രട്ടറിമാരായ ബിജു മാത്യു,ഷാജി ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.