പത്തനാപുരം: അമ്മയുടെ സ്ഥാപക ജനറൽ സെക്രട്ടറിയും നടനുമായ ടി. പി. മാധവൻ അന്തരിച്ചു. 86 വയസായിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കുടല് സംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. കഴിഞ്ഞ എട്ട് വര്‍ഷമായി പത്തനാപുരം ഗാന്ധിഭവന് അന്തേവാസിയാണ് അദ്ദേഹം.
തിരുവനന്തപുരത്ത് ഒരു ലോഡ്ജ് മുറിയില്‍ അവശനായി കിടന്ന ടിപി മാധവനെ ചില സഹപ്രവര്‍ത്തകരാണ് ഗാന്ധിഭവനില്‍ എത്തിച്ചത്. നാടകങ്ങളിലൂടെയാണ് സിനിമയിലേക്കെത്തിയത്.
1975-ൽ റിലീസായ രാഗം എന്ന സിനിമയിലൂടെയാണ് മലയാള ചലച്ചിത്ര രംഗത്ത് ടി.പി. മാധവൻ സജീവ സാന്നിധ്യമായത്. സിനിമ വിജയിച്ചതോടെ നിരവധി വേഷങ്ങൾ അദ്ദേഹത്തെ തേടിയെത്തി. അറുനൂറോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.