നൊവാഡാ: സംസ്ഥാന സൗന്ദര്യ റാണി ആയി ട്രാൻസ്ജെൻഡർ വനിത കാറ്റാലുനാ എൻറിക്യൂസ് (27) തിരഞ്ഞെടുക്കപ്പെട്ടു.
അമേരിക്കൻ ചരിത്രത്തിൽ ആദ്യമായാണ് ഒരു സൗന്ദര്യ മത്സരത്തിൽ സൗന്ദര്യ റാണിയായി ഒരു ട്രാൻസ്ജെൻഡർ വനിത യോഗ്യത നേടിയിരിക്കുന്നത് .
ഞായറാഴ്ച നടന്ന മത്സരത്തിൽ പങ്കെടുത്ത 21 പേരെയും പിന്തള്ളിയാണ് കാറ്റാലുനാ ഒന്നാമത് എത്തിയത്.
തന്റെ വിജയം താൻ പ്രതിനിധാനം ചെയ്യുന്ന ട്രാൻസ് ജൻഡേഴ്സ് വിഭാഗത്തിൽ ഉൾപ്പെട്ട എല്ലാവരുടെയും വിജയമാണെന്നതിൽ അഭിമാനിക്കുന്നതായി അറിയിച്ചു .
2016 മുതൽ മൽസരിക്കാൻ തുടങ്ങിയതാണ്. താൻ ഒരു ട്രാൻസ്ജെൻഡർ ആയതിനാൽ സ്കൂളുകളിൽ പഠിക്കുമ്പോൾ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിശ്രമ മുറികൾ ഉപയോഗിക്കാൻ അനുവദിച്ചിരുന്നില്ല,
വളരുമ്പോൾ, വലിയ വേർതിരിവുകൾ അനുഭവിച്ചാണ് വളർന്നത്. വെളുത്ത വംശജ അല്ലാത്ത നിറക്കാരി ട്രാൻസ്ജെൻഡർ എന്ന വനിത എന്നതിൽ ഇപ്പോൾ അഭിമാനിക്കുന്നു എന്നും,
എന്റെ വ്യത്യസ്തകൾ എന്നെ ഒട്ടും പിന്നിൽ ആക്കുന്നില്ല എന്നും അതെല്ലാം എനിക്ക് എന്നെ വലുതാകാൻ സഹായിച്ചു എന്നും കാറ്റാലുനാ എൻറിക്യൂസ് പറഞ്ഞു.
മഴവില്ല് നിറങ്ങൾ എല്ലാം ധരിച്ച് സുന്ദരിയായി അണിഞ്ഞൊരുങ്ങി വിജയം പങ്കു വച്ചു. മിസ് യുഎസ്എ. സൗന്ദര്യ മത്സരം നവംബറിലാണ് നടക്കുന്നത്.
ഫിലിപ്പിനാ അമേരിക്കൻ വനിത ഒരു ഫാഷൻ ഡിസൈനർ കൂടിയാണ്. ഹെൽത്ത് കെയർ അഡ്മിനിസ്ട്രേറ്ററായി ജോലി ചെയ്യുന്നു. ട്രാൻസ്ജെൻഡേഴ്സിന്റെ സംഘടനാ പ്രവർത്തനങ്ങളിൽ സജീവമാണ്.
ചരിത്രപരമായ വിജയമാണ് നൊവാഡാ സംസ്ഥാനത്തു നിന്നും നേടിയത്. ഒരു മിസ് യുഎസ്എ വനിതാ കിരീടം നേടാനുള്ള ഭാഗ്യം ട്രാൻസ്ജെൻഡർ വനിതയ്ക്കു ലഭിച്ചതിൽ എല്ലാവരും ആശംസിച്ചു.
റിപ്പോർട്ട്: പി.പി. ചെറിയാൻ