ശ​മ്പ​ളം മു​ട​ങ്ങി​യ​തു മൂ​ലം ട്രാ​ക്കോ കേ​ബി​ള്‍ ജീ​വ​ന​ക്കാ​ര​ന്‍റെ ആ​ത്മ​ഹ​ത്യ; മാ​ന​സി​ക വി​ഷ​മ​ത്തി​ലാ​യി​രു​ന്നു​വെ​ന്നാ​ണ് സ​ഹ​പ്ര​വ​ര്‍​ത്ത​ക​ർ; പ്ര​തി​ഷേ​ധം ശ​ക്തം

കൊ​ച്ചി: സം​സ്ഥാ​ന പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ ട്രാ​ക്കോ കേ​ബി​ളി​ലെ ജീ​വ​ന​ക്കാ​ര​ന്‍ ശ​മ്പ​ളം മു​ട​ങ്ങി​യ​തി​നെ തു​ട​ര്‍​ന്ന് ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ല്‍ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. എ​റ​ണാ​കു​ളം കാ​ക്ക​നാ​ട് കൈ​ര​ളി ന​ഗ​റി​ല്‍ പി. ​ഉ​ണ്ണി(54)​യെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ശ​മ്പ​ളം മു​ട​ങ്ങി​യ​ത് മൂ​ലം ഉ​ണ്ണി ജീ​വ​നൊ​ടു​ക്കി​യ​താ​ണെ​ന്ന് ബ​ന്ധു​ക്ക​ളും സ​ഹ​പ്ര​വ​ര്‍​ത്ത​ക​രും പ​റ​യു​ന്ന​ത്.

പ​തി​നൊ​ന്ന് മാ​സ​മാ​യി ശ​മ്പ​ളം മു​ട​ങ്ങി​യി​രു​ന്നു. ഇ​തി​ല്‍ ഉ​ണ്ണി ഏ​റെ വി​ഷ​മി​ച്ചി​രു​ന്ന​താ​യും ബ​ന്ധു​ക്ക​ള്‍ പ​റ​ഞ്ഞു. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​ളു​ടെ വി​വാ​ഹം നി​ശ്ച​യി​ച്ചി​രി​ക്കു​ക​യാ​ണ്. മ​ക​ന്‍ പ്ല​സ്ടു വി​ദ്യാ​ര്‍​ഥി​യാ​ണ്. ശ​മ്പ​ളം ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് ഉ​ണ്ണി മാ​ന​സി​ക വി​ഷ​മ​ത്തി​ലാ​യി​രു​ന്നു​വെ​ന്നാ​ണ് സ​ഹ​പ്ര​വ​ര്‍​ത്ത​ക​രും പ​റ​യു​ന്ന​ത്. മൃ​ത​ദേ​ഹം തൃ​ക്കാ​ക്ക​ര സ​ഹ​ക​ര​ണ ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​ന്ന് പോ​സ്റ്റു​മോ​ര്‍​ട്ടം ന​ട​ക്കും. വി​ദേ​ശ​ത്ത് പ​ഠി​ക്കു​ന്ന മ​ക​ള്‍ എ​ത്തി​യ ശേ​ഷ​മാ​യി​രി​ക്കും സം​സ്‌​കാ​രം ന​ട​ക്കു​ക.

സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നു കീ​ഴി​ലെ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ ട്രാ​ക്കോ കേ​ബി​ള്‍ ഏ​റെ നാ​ളാ​യി അ​ട​ച്ചു​പൂ​ട്ട​ലി​ന്‍റെ വ​ക്കി​ലാ​ണ്. എ​റ​ണാ​കു​ളം ഇ​രു​മ്പ​നം, തി​രു​വ​ല്ല, പി​ണ​റാ​യി എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി മൂ​ന്ന് യൂ​ണി​റ്റു​ക​ളി​ലാ​യി അ​ഞ്ഞൂ​റോ​ളം തൊ​ഴി​ലാ​ളി​ക​ളാ​ണു​ള്ള​ത്. കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ വി​റ്റു​വ​ര​വു​ണ്ടാ​യി​രു​ന്ന ഈ ​പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​ണ് സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യു​ടെ പേ​രി​ല്‍ അ​ട​ച്ചു​പൂ​ട്ട​ലി​ന്റെ വ​ക്കി​ലാ​യി​രി​ക്കു​ന്ന​ത്. ഇ​തി​നെ തു​ട​ര്‍​ന്ന് ഈ ​സ്ഥാ​പ​ന​ങ്ങ​ളി​ലെ​ല്ലാം തൊ​ഴി​ലാ​ളി​ക​ള്‍ ഇ​ട​വി​ട്ട് സ​മ​ര​ങ്ങ​ളും ന​ട​ത്തി​യി​രു​ന്നു.

ഇ​തി​നി​ടെ, ഏ​താ​നും മാ​സം മു​മ്പ് ക​മ്പ​നി​യി​ലെ തൊ​ഴി​ലാ​ളി​ക​ള്‍​ക്കു​ള്ള ശ​മ്പ​ള വി​ത​ര​ണ​വും പൂ​ര്‍​ണ​മാ​യും നി​ല​ച്ചി​രു​ന്നു. പി​ന്നാ​ലെ വ്യ​വ​സാ​യ മ​ന്ത്രി പി. ​രാ​ജീ​വ് തൊ​ഴി​ലാ​ളി​ക​ളു​ടെ യോ​ഗം വി​ളി​ച്ചു ചേ​ര്‍​ക്കു​ക​യു​ണ്ടാ​യി. ശ​മ്പ​ള കു​ടി​ശി​ക തീ​ര്‍​ക്കു​ക എ​ന്ന ആ​വ​ശ്യ​മാ​ണ് തൊ​ഴി​ലാ​ളി​ക​ള്‍ മു​ന്നോ​ട്ടു വ​ച്ച​ത്. ഇ​തി​നി​ടെ, ട്രാ​ക്കോ കേ​ബി​ള്‍ ക​മ്പ​നി​യു​ടെ 35.5 ഏ​ക്ക​ര്‍ ഭൂ​മി​യും വ​സ്തു​വ​ക​ക​ളും സാ​മ്പ​ത്തി​ക പ​രാ​ധീ​ന​ക​ള്‍ തീ​ര്‍​ക്കാ​ന്‍ ഇ​ന്‍​ഫോ​പാ​ര്‍​ക്കി​ന് കൈ​മാ​റാ​നു​ള്ള തീ​രു​മാ​ന​മു​ണ്ടാ​കു​ന്ന​ത്.

ഇ​തും ഒ​രു വി​ഭാ​ഗം തൊ​ഴി​ലാ​ളി​ക​ളു​ടെ എ​തി​ര്‍​പ്പി​ന് ഇ​ട​യാ​ക്കി. ട്രാ​ക്കോ ക​മ്പ​നി തു​ട​ര്‍​ച്ച​യാ​യി ന​ഷ്ടം നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​വ​ര്‍​ത്ത​നം തു​ട​രു​ക ബു​ദ്ധി​മു​ട്ടാ​ണെ​ന്നും അ​തി​നാ​ല്‍ സ്ഥാ​പ​ന​ത്തി​ന്‍റെ സ്ഥ​ല​വും മ​റ്റും ഇ​ന്‍​ഫോ​പാ​ര്‍​ക്കി​ലേ​ക്ക് മാ​റ്റു​ക​യാ​ണെ​ന്നും മ​ന്ത്രി രാ​ജീ​വ് നി​യ​മ​സ​ഭ​യി​ല്‍ അ​റി​യി​ച്ചി​രു​ന്നു.

ഈ ​ച​ര്‍​ച്ച​ക​ള്‍ പൂ​ര്‍​ണ​വി​ജ​യ​ത്തി​ലെ​ത്തു​മെ​ന്നും മി​ക​ച്ച പാ​ക്കേ​ജ് ല​ഭി​ക്കു​മെ​ന്നു​മു​ള്ള പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു തൊ​ഴി​ലാ​ളി​ക​ള്‍. എ​ന്നാ​ല്‍ വ്യാ​ഴാ​ഴ്ച ന​ട​ന്ന ച​ര്‍​ച്ച​യി​ല്‍ അ​ങ്ങ​നെ​യൊ​രു പാ​ക്കേ​ജ് ഉ​ണ്ടാ​കി​ല്ലെ​ന്ന് മാ​നേ​ജ്‌​മെ​ന്‍റ് അ​റി​യി​ച്ചു. ഇ​തേ തു​ട​ര്‍​ന്നു​ണ്ടാ​യ മ​നോ​വി​ഷ​മ​മാ​ണ് ഉ​ണ്ണി​യെ ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍ പ​റ​യു​ന്നു.

Related posts

Leave a Comment