അന്തരിച്ച സംവിധായകന് രാജേഷ് പിള്ളയുടെ സംവിധാനത്തില്‍ പിറവിയെടുത്ത് മലയാള സിനിമയില്‍ മാറ്റത്തിന് വഴിതെളിച്ച സിനിമയാണ് ട്രാഫിക്ക്. 2011 ല്‍ പുറത്തിറങ്ങിയ ചലച്ചിത്രം മികച്ച പ്രതികരണമാണ് നേടിയത്. തനി അത്യാവശ്യമായിരുന്ന ഒരു മാറ്റം മലയാള സിനിമയ്ക്ക്് കൊണ്ടുവന്ന സിനിമയായിരുന്നു അത്. മലയാള സിനിമാലോകത്ത് വന്‍ വിപ്ലവമായി മാറിയ ആ സിനിമ റിലീസായിട്ട് ആറു വര്‍ഷമായിരിക്കുന്നു. ഇപ്പോഴിതാ ട്രാഫിക് പുതിയ രൂപത്തിലും ഭാവത്തിലും എത്തുന്നു. ഇത്തവണ തിയറ്ററില്‍ സിനിമയായിട്ടല്ല, മറിച്ച് വിദ്യാര്‍ത്ഥികളുടെ മുന്നിലേയ്ക്ക് പാഠഭാഗമായാണ് ട്രാഫിക് എത്തുന്നത്.
കണ്ണൂര്‍ സര്‍വകലാശാലയിലെ ബിഎ മലയാളം വിദ്യാര്‍ഥികള്‍ക്ക് ഒരു പാഠ്യവിഷയമായി എത്തുകയാണ് ട്രാഫികിന്റെ തിരക്കഥ. ബോബി-സഞ്ജയ് ടീമിന്റെ തിരക്കഥയിലെ ഒരു ഭാഗമാണ് വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനുണ്ടാവുക. ബോര്‍ഡ് ഓഫ് സ്റ്റഡീസിന്റെ ചെയര്‍മാനായ ജയചന്ദ്രന് കീഴോത്താണ് ഇത്തരമൊരു ആശയത്തിന് പിന്നില്‍. ആറാം സെമസ്റ്ററിലെ അരങ്ങും പൊരുളും എന്ന പേപ്പറിന്റെ ഭാഗമായാണ് ട്രാഫിക് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സിലബസ് പുനര്‍ നിര്‍ണയിക്കണമെന്ന് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹൃദയകുമാരി കമ്മിറ്റിയുടെ നിര്‍ദേശമുണ്ടായിരുന്നു. ഇതുംകൂടി കണക്കിലെടുത്താണ് ചിത്രത്തിന്റെ തിരക്കഥ പാഠ്യപദ്ധതിയിലുള്പ്പെടുത്തിയത്. തിരക്കഥ അടുത്തയാഴ്ച മുതല്‍ പഠിപ്പിച്ച് തുടങ്ങും. ഡിസംബറില്‍ തുടങ്ങുന്ന സെമസ്റ്റര്‍ മാര്‍ച്ചിലാണ് അവസാനിക്കുക. ശ്രീനിവാസന്, വിനീത് ശ്രീനിവാസന്, കുഞ്ചാക്കോ ബോബന്, ആസിഫ് അലി, റഹ്മാന്, അനൂപ് മേനോന് തുടങ്ങിയവര്‍ അഭിനയിച്ച ചിത്രം വിവിധ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുകയും അവയെല്ലാം മികച്ച അഭിപ്രായം നേടുകയും ചെയ്തിരുന്നു.