പരിഷ്കരണം കടലാസിൽ മാത്രം..! പുനലൂർ നഗരത്തിലെ ഗതാഗത പരിഷ്ക്കരണം കടലാസിലൊതുങ്ങി;  നഗരം  ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്നു

പു​ന​ലൂ​ർ: പ​ട്ട​ണ​ത്തി​ലെ ഗ​താ​ഗ​ത കു​രു​ക്ക് പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി പ്ര​ഖ്യാ​പി​ച്ച ഗ​താ​ഗ​ത പ​രി​ഷ്ക​ര​ണ പ​ദ്ധ​തി​ക​ളെ​ല്ലാം പ്ര​ഖ്യാ​പ​ന​ത്തി​ലൊ​തു​ങ്ങി. അ​ഞ്ച് മാ​സം മു​ൻ​പ് ന​ട​ന്ന ട്രാ​ഫി​ക് ഉ​പ​ദേ​ശ​ക സ​മി​തി യോ​ഗ​ത്തി​ൽ ചി​ല പ​ദ്ധ​തി​ക​ൾ തീ​രു​മാ നി​ച്ച​താ​ണ്.

ഇ​തി​ൽ ഭൂ​രി​ഭാ​ഗ​വും തു​ട​ർ ന​ട​പ​ടി​ക​ളി​ല്ലാ​ത്ത​തി​നാ​ൽ ന​ട​പ്പാ​ക്കാ​നാ​കാ​തെ നീ​ട്ടി​ക്കൊ​ണ്ട് പോ​യി. കെ.​എ​സ്.​ആ​ർ.​ടി.​സി, താ​ലൂ​ക്ക് ആ​ശു​പ​ത്രി,സി​വി​ൽ സ്റ്റേ ​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ല​ട​ക്കം ന​ഗ​ര​ത്തി​ൽ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് പൂ​ർ​ണ​മാ​യും നി​യ​ന്ത്രി​ക്കും.

ന​ഗ​ര​ത്തി​ൽ കൂ​ടു​ത​ൽ പാ​ർ​ക്കിം​ഗ് കേ​ന്ദ്ര​ങ്ങ​ൾ ,കാ​ൽ​ന​ട യാ​ത്ര​ക്ക് ന​ട​പ്പാ​ത, നെ​ല്ലി​പ്പ​ള്ളി, ടി.​ബി. ജം​ഗ്ഷ​ൻ, കെഎ​സ്ആ​ർ​ടിസി ,ചെ​മ്മ​ന്തൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ വെ​യി​റ്റിം​ഗ് ഷെ​ഡ്, ബ​സ്ബേ​ക​ൾ അ​ട​ക്കം നി​ർ​മി​ക്കും.

സി​വി​ൽ സ്റ്റേ​ഷ​ന് മുന്നി​ൽ ഒ​രു വ​ശ​ത്തു മാ​ത്രം പാ​ർ​ക്കിം​ഗ് ന​ട​പ്പി​ലാ​ക്കും.​റോ​ഡ​രു​കി​ൽ ഗ​താ​ഗ​ത ത​ട​സം സൃ​ഷ്ടി​ക്കു​ന്ന വൈ​ദ്യു​ത – ടെ​ലി​ഫോ​ൺ പോ​സ്റ്റു​ക​ൾ നീ​ക്കം ചെ​യ്യും. പ​ട്ട​ണ​ത്തി​ലോ​ടു​ന്ന ന​ഗ​ര​സ​ഭ​യി​ലെ പെ​ർ​മി​റ്റു​ള്ള ഓ​ട്ടോ​ക​ൾ​ക്ക് പ്ര​ത്യേ​ക ന​മ്പ​ർ ന​ൽ​കും.

തു​ട​ർ​ന്ന് ഇ​വ​ക്ക് മാ​ത്ര​മേ ന​ഗ​ര​ത്തി​ലോ​ടാ​നാ​കൂ. സ്റ്റാ​ന്റി​ൽ കി​ട​ന്ന​ല്ലാ​തെ ക​റ​ങ്ങി ഓ​ടു​ന്ന ആ​ട്ടോ​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ എ​ടു​ക്കു​മെ​ന്ന​തൊ​ക്കെ എ​ല്ലാം പ്ര​ഖ്യ​പ​ന​മാ​യി .കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക് മു​ന്നി​ൽ സ്വ​കാ​ര്യ ബ​സു​ക​ൾ നി​ർ​ത്തി ആ​ളെ​ടു​ക്കു​ന്ന​ത് നി​ർ​ത്ത​ലാ​ക്കു​ക​യും ആ​ശു​പ​ത്രി ജം​ഗ്ഷ​നി​ൽ ബ​സ് ബേ​ നി​ർ​മി​ക്കു​ക​യും ചെ​യ്ത​താ​ണ് ആ​കെ ചെ​യ്ത​ത്.​

ന​ഗ​ര​ത്തി​ൽ മ​ണി​ക്കൂ​റു​ക​ളോളം ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​കു​ക​യും കാ​ൽ​ന​ട​യാ​ത്ര പോ​ലും പ​റ്റാ​ത്ത അ​വ​സ്ഥ​യു​മാ​ണ്നി​ല​വി​ലു​ള്ള​ത്.​കെഎ​സ്.​ആ​ർ.​ടി.​സി ജം​ഗ്ഷ​ന് മു​ക​ളി​ൽ ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ന് മു​ന്നി​ലെ വെ​യി​റ്റിം​ഗ് ഷെ​ഡ് നി​ർ​മാ​ണം പാ​തി​വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ലാ​ണ് .

Related posts