കൊല്ലം :കൊട്ടാരക്കരയിലെ രൂക്ഷമായ ഗതാഗത പ്രശ്നം പരിഹരിക്കാൻ നിരവധി നിർദ്ദേശങ്ങളാണ് ട്രാഫിക് അവലോകന യോഗത്തിൽ ഉയർന്നു വന്നത്. ഐഷാ പോറ്റി എം എൽ എ യോഗം ഉദ്ഘാടനം ചെയ്തു. ,ചെയർ പേഴ്സൺ ശ്യാമളയമ്മ റൂറൽ എസ് പി ഹരിശങ്കർ എന്നിവരുടെ സാന്നിധ്യത്തിൽ ട്രാഫിക് ഉപദേശക സമിതി വിളിച്ചു കൂട്ടുകയും ജനപ്രതിനിധികളുടെയും രാഷ്രീയ സാമൂഹ്യരംഗത്തുള്ളവരുടെ നിർദ്ദേശങ്ങൾ സ്വീകരിക്കുകയും ചെയ്തു .
പുതിയ നിർദേശങ്ങളും ഗതാഗത കുരുക്കഴിക്കാനുള്ള ട്രാഫിക് പരിഷ്കാരങ്ങളും വരും ദിവസങ്ങളിൽ നടപ്പാക്കും. പുലമൺ ജംഗ്ഷനിലെ എല്ലാഭാഗത്തേയ്ക്കുമുള്ള റോഡുകളിൽ കൃത്യമായ സീബ്രാലൈൻ ,സ്റ്റോപ്പ് ലൈൻ എന്നിവ വരക്കുക .ഇടതുവശം ഒഴിയേണ്ട ഭാഗത്തു യാതൊരു പാർക്കിങ്ങും അനുവദനീയമല്ല.
കച്ചവട സ്ഥാപനങ്ങളിൽ വലിയ വാഹനങ്ങളിൽ നിന്നും ചരക്കുകൾ ഇറക്കുന്നതിനും കയറ്റുന്നതിനും രാവിലെ എട്ടിന് മുമ്പോ ഉച്ചക്ക് 12 നും രണ്ടിനും ഇടയിലുള്ള സമയത്തോ രാത്രി ഏഴ് കഴിഞ്ഞോ ആയിരിക്കണം .ടിപ്പർ ലോറികൾ രാവിലെ 8 .30 മുതൽ 10 വരെയും സമയത്തും ഉച്ചകഴിഞ്ഞ് 3 .30 മുതൽവൈകുന്നേരം അഞ്ചുവരെ ഓട്ടം നിർത്തിവെക്കേണ്ടതാണ് .
പുനലൂർ റോഡിൽ കൊട്ടാരക്കരക്കു വരുമ്പോൾ വിജയാസ് ഹോസ്പിറ്റൽ എത്തുന്നതിനു മുന്നേ ഉള്ള സ്ഥലം നിരപ്പാക്കി വലിയ ചരക്കു വാഹനങ്ങൾ പാർക്ക് ചെയ്യാവുന്നതാണ് .ഇടതു വശത്തു പാർക്കിംഗ് അനുവദനീയമാണ് .