നി​യ​മം ലം​ഘി​ച്ച് വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​ർ​ ശ്ര​ദ്ധി​ച്ചോ​ളൂ… ഇത്തവണ പി​ടി​വീ​ഴും

തി​രു​വ​ന​ന്ത​പു​രം: നി​യ​മം ലം​ഘി​ച്ച് വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​ർ ശ്ര​ദ്ധി​ക്കു​ക. വ​രു​ന്ന ഒ​രാ​ഴ്ച ന​ഗ​ര​ത്തി​ൽ പോ​ലീ​സ് ശ​ക്ത​മാ​യ രീ​തി​യി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തി കു​റ്റ​ക്കാ​ർ​ക്ക​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി എ​ടു​ക്കു​മെ​ന്ന് ഡെ​പ്യൂ​ട്ടി പോ​ലീ​സ് ക​മ്മി​ഷ​ണ​ര്‍ ആ​ർ. ആ​ദി​ത്യ അ​റി​യി​ച്ചു.

വ​ർ​ധി​ച്ച് വ​രു​ന്ന ട്രാ​ഫി​ക് അ​പ​ക​ട​ങ്ങ​ൾ കു​റ​യ്ക്കാ​ൻ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്ക​ണ​മെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന ട്രാ​ഫി​ക് അ​പ​ക​ട റി​വ്യൂ ക​മ്മ​റ്റി​യി​ൽ എ​ടു​ത്ത​താ​ണ് ഈ ​തീ​രു​മാ​നം.

ഓ​രോ ദി​വ​സ​വും ഓ​രോ നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ചാ​വും പോ​ലീ​സി​ന്‍റെ വാ​ഹ​ന പ​രി​ശോ​ധ​ന. മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​ർ​ക്ക​തി​രെ കേ​സെ​ടു​ത്ത് ലൈ​സ​ൻ​സ് റ​ദ്ദാ​ക്കാ​ന്‍ ശു​പാ​ർ​ശ ചെ​യ്യും.

ഇ​വ​രു​ടെ വാ​ഹ​നം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി കോ​ട​തി മു​ഖ​ന്തി​ര​മേ ഉ​ട​മ​ക്ക് വി​ട്ടു ന​ല്‍​കൂ. ഹെ​ൽ​മ​റ്റ് ധ​രി​ക്കാ​തെ ഇ​രു​ച​ക്ര​വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ർ​ക്കും, സീ​റ്റ് ബെ​ൽ​റ്റ് ധ​രി​ക്കാ​തെ വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​രെ​യും പ്ര​ത്യേ​കം പി​ടി​കൂ​ടി ഫൈ​ൻ ചു​മ​ത്തും.

പി​ഴ ഒ​ടു​ക്കി​യി​ല്ലെ​ങ്കി​ൽ കോ​ട​തി ന​ട​പ​ടി നേ​രി​ടേ​ണ്ടി​വ​രു​മെ​ന്നും ഡി​സി​പി മു​ന്ന​റി​യി​പ്പ് ന​ൽ​കി. അ​മി​ത വേ​ഗ​ത​യി​ൽ വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​രെ സ്പീ​ഡ് റ​ഡാ​ർ ഉ​പ​യോ​ഗി​ച്ച് പി​ടി​കൂ​ടും. പോ​ലീ​സ് സ്ഥാ​പി​ച്ചി​ട്ടു​ള്ള സി​സി​ടി​വി കാ​മ​റ വ​ഴി​യും ട്രാ​ഫി​ക് നി​യ​മം ലം​ഘി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്തും.

പ​രി​ശോ​ധ​ന​യി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ ക്ഷ​മ​ത​യും പ​രി​ശോ​ധി​ക്കും. റി​യ​ർ​വ്യൂ ഗ്ലാ​സ്, വൈ​പ്പ​ർ, ഇ​ൻ​ഡി​ക്കേ​റ്റ​ർ, ബ്രേ​ക്ക് ലൈ​റ്റ് തു​ട​ങ്ങി​യ​വ പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​യാ​തെ വ​ന്നാ​ൽ വാ​ഹ​ന ഉ​ട​മ​ക​ൾ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഡി​സി​പി അ​റി​യി​ച്ചു.

ട്രാ​ഫി​ക് സി​ഗ്ന​ൽ ലം​ഘി​ക്കു​ന്ന​വ​ർ, കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് റോ​ഡ് മു​റി​ച്ച് ക​ട​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന സീ​ബ്ര ലൈ​നി​ൽ വാ​ഹ​നം നി​റു​ത്തു​ന്ന​വ​ർ, ഇ​ട​ത് വ​ശ​ത്തി​കൂ​ടി ഓ​വ​ർ​ടേ​ക്ക് ചെ​യ്യു​ന്ന​വ​രെ​യും പ്ര​ത്യേ​കം പി​ടി​കൂ​ടു​മെ​ന്ന് ട്രാ​ഫി​ക് പോ​ലീ​സ് അ​റി​യി​ച്ചു.

Related posts