നി​യ​മ​ലം​ഘ​ക​ർ​ക്ക് ആ​ശ്വാ​സം..! സീ​റ്റ്‌ ബെ​ൽ​റ്റും ഹെ​ൽ​മ​റ്റും ധ​രി​ക്കാ​ത്ത​തി​ന്‌ 500 രൂപ; മൊബൈൽ ഫോൺ ഉപയോഗിച്ചാൽ 2,000 രൂപയും സാമൂഹ്യസേവനവും; കേന്ദ്രസർ ക്കാരിന്‍റെ അമിത പിഴ കുറച്ച പിണറായി മന്ത്രിസഭയുടെ പുതിയ നിരക്കുകൾ അറിയാം…

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കു​ള്ള പി​ഴ​ത്തു​ക കു​റ​യ്ക്കാ​ൻ മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ചു. മോ​ട്ടോ​ർ വാ​ഹ​ന പി​ഴ​ത്തു​ക സം​ബ​ന്ധി​ച്ച നി​യ​മ​ഭേ​ദ​ഗ​തി​ക്ക്‌ മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കി.

ഇ​തോ​ടെ സീ​റ്റ്‌ ബെ​ൽ​റ്റും ഹെ​ൽ​മ​റ്റും ധ​രി​ക്കാ​ത്ത​തി​ന്‌ 500 രൂ​പ​യാ​യി പിഴ. നേ​ര​ത്തെ പു​തി​യ നി​യ​മ​പ്ര​കാ​രം പി​ഴ 1,000 രൂ​പ​യാ​യി​രു​ന്നു. അ​മി​ത വേ​ഗ​ത്തി​ൽ സ​ഞ്ച​രി​ച്ചാ​ൽ ആ​ദ്യ നി​യ​മ​ലം​ഘ​ന​ത്തി​ന് 1,500 രൂ​പ​യും ആ​വ​ർ​ത്തി​ച്ചാ​ൽ 3,000 രൂ​പ​യു​മാ​ണ് പി​ഴ.

വാ​ഹ​ന​ത്തി​ല്‍ അ​മി​ത​ഭാ​രം ക​യ​റ്റ​ലു​ള്ള പി​ഴ 20000 രൂ​പ​യി​ൽ നി​ന്ന് പ​തി​നാ​യി​ര​മാ​ക്കി കു​റ​ച്ചു. വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ 2,000 രൂപയും സാമൂഹ്യസേവനവുമാണ് ശിക്ഷ.​ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് തീ​രു​മാ​ന​മെ​ടു​ക്കാ​ന്‍ ക​ഴി​യു​ന്ന ഗ​താ​ഗ​ത നി​യ​മ ലം​ഘ​ന​ങ്ങ​ളി​ലെ പി​ഴ​ത്തു​ക കു​റ​യ്‌​ക്കാ​നാ​ണ്‌ ഇ​പ്പോ​ള്‍ തീ​രു​മാ​ന​മാ​യി​രി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ക്കുന്നതിന് കേന്ദ്രം നിശ്ചയിച്ച 10,000 രൂപ തന്നെ പിഴ ചുമത്താനാണ് സംസ്ഥാന സർക്കാരിന്‍റെയും തീരുമാനം. പ്രായപൂർത്തിയാകാത്ത ആൾ വാഹനമോടിച്ചാലുള്ള പിഴയ്ക്കും കുറവില്ല. പ്രായപൂർത്തിയാകാത്ത ഒരാൾ വാഹനമോടിച്ചാൽ വാഹനത്തിന്‍റെ ഉടമയ്ക്ക് 25,000 രൂപയാണ് പിഴയായി നൽകേണ്ടി വരിക.

Related posts