ഗ​താ​ഗ​ത നി​യ​മ​ലം​ഘ​നം; വാ​ഹ​ന​ങ്ങ​ൾ​ക്ക് എ​ത്ര പി​ഴ ഉ​ണ്ടെ​ങ്കി​ലും ഓ​രോ​ന്നാ​യി അ​ട​യ്ക്കാ​ൻ സം​വി​ധാ​നം

ചാ​ത്ത​ന്നൂ​ർ: ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ത്തി​ന് ഒ​രു വാ​ഹ​ന​ത്തി​ന് എ​ത്ര പി​ഴ ശി​ക്ഷ കി​ട്ടി​യി​ട്ടു​ണ്ടെ​ങ്കി​ലും പി​ഴ ഓ​രോ​ന്നാ​യി അ​ട​യ്ക്കാ​ൻ സം​വി​ധാ​ന​മൊ​രു​ങ്ങു​ന്നു.ഒ​രാ​ൾ​ക്ക് വി​വി​ധ കു​റ്റ​ങ്ങ​ളി​ലാ​യി പ​ല തു​ക​ക​ൾ​ക്കു​ള്ള നാ​ല് പി​ഴ ശി​ക്ഷ ല​ഭി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ ഇ​തെ​ല്ലാം കൂ​ടി ഒ​ന്നി​ച്ച് മൊ​ത്തം തു​ക അ​ട​യ്ക്ക​ണ​മെ​ന്ന​താ​ണ് നി​ല​വി​ലെ രീ​തി.

സാ​ധാ​ര​ണ വ​രു​മാ​ന​ക്കാ​ർ​ക്കും ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ൾ​ക്കും ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ​ക്കും​ഇ​ത് ഒ​ന്നി​ച്ച് ന​ൽ​കാ​നാ​വാ​തെ പി​ഴ അ​ട​യ്ക്ക​ൽ നീ​ളു​ന്നു​ണ്ട്. ഈ ​പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​ണ് പു​തി​യ സം​വി​ധാ​നം കൊ​ണ്ടു​വ​രു​ന്ന​ത്. പി​ഴ ത​വ​ണ​ക​ളാ​യി ഈ​ടാ​ക്കു​ന്ന​തി​ന് സോ​ഫ്റ്റ് വെ​യ​ർ അ​പ്ഡേ​ഷ​ൻ ന​ട​ന്നു വ​രി​ക​യാ​ണ്. ഇ​ത് പൂ​ർ​ത്തി​യാ​യാ​ലു​ട​ൻ ത​വ​ണ​ക​ളാ​യി പി​ഴ സ്വീ​ക​രി​ച്ചു തു​ട​ങ്ങും. അ​ധി​കം വൈ​കാ​തെ സം​വി​ധാ​നം നി​ല​വി​ൽ വ​രും.

തെ​റ്റാ​യ പാ​ർ​ക്കിം​ഗ്, അ​മി​ത വേ​ഗം, അ​ശ്ര​ദ്ധ​യോ​ടെ ഡ്രൈ​വിം​ഗ്, യൂ​ണി​ഫോം ധ​രി​ക്കാ​തെ​യു​ള്ള ടാ​ക്സി ഡ്രൈ​വിം​ഗ്, എ​യ​ർ ഹോ​ൺ മു​ഴ​ക്ക​ൽ, ലൈ​റ്റ് ഡി​മ്മും ബ്രൈ​റ്റും ചെ​യ്യാ​തി​രി​ക്ക​ൽ തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ൾ​ക്ക് വ്യ​ത്യ​സ്ത​പി​ഴ​ക​ളു​ണ്ട്.

നി​ല​വി​ൽ ഇ​വ​യി​ൽ മൂ​ന്നോ നാ​ലോ കു​റ്റ​ങ്ങ​ൾ​വ​ന്നെ​ങ്കി​ൽ അ​തെ​ല്ലാം ഒ​ന്നി​ച്ച് പ​ല​രും അ​ട​യ്ക്കു​ന്നി​ല്ലെ​ന്നും വ​കു​പ്പ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ആ​ട്ടോ-​ടാ​ക്സി തൊ​ഴി​ലാ​ളി​ക​ൾ​ക്കും ഏ​റെ പ്ര​യോ​ജ​ന​പ്പെ​ടും വി​ധ​ത്തി​ലാ​ണ് പു​തി​യ തീ​രു​മാ​നം ന​ട​പ്പി​ലാ​ക്കു​ന്ന​ത് എ​ന്ന് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു.

ഓ​രോ ദി​വ​സ​വും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ചെ​യ്യു​ന്ന ജോ​ലി​ക​ൾ അ​ന്നു​ത​ന്നെ ക​മ്പ്യൂ​ട്ട​റി​ൽ രേ​ഖ​പ്പെ​ടു​ത്ത​ണം. ഡ്രൈ​വിം​ഗ് ടെ​സ്റ്റു​ക​ൾ, വാ​ഹ​ന പ​രി​ശോ​ധ​ന​ക​ൾ തു​ട​ങ്ങി എ​ല്ലാം. ഉ​ച്ച​യ്ക്ക് ശേ​ഷം ആ​ർ.​ടി ഓ​ഫീ​സു​ക​ളി​ൽ അ​ത​ത് ഓ​ഫീ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക​ല്ലാ​തെ മ​റ്റാ​ർ​ക്കും പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക​യു​മി​ല്ല.

  • പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ

Related posts

Leave a Comment