ഗുഡ്ഗാവ്: ട്രാഫിക് പോലീസുകാരനെ വാഹനമിടിപ്പിച്ചു വീഴ്ത്തി സിനിമാ സ്റ്റൈലിൽ രക്ഷപ്പെടാൻ ശ്രമിച്ചയാൾ പിടിയിൽ. ഗുഡ്ഗാവിലാണ് സംഭവം. റോഡിന്റെ എതിർദിശയിലൂടെ കയറിവന്ന കാർ തടയാൻ ശ്രമിക്കുന്നതിനിടെ പോലീസുകാരനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
ബോണറ്റിലേക്ക് തെറിച്ചുവീണ പോലീസുകാരനെയും കൊണ്ട് കാർ നൂറു മീറ്ററോളം പാഞ്ഞു. ഒടുവിൽ ബോണറ്റിൽ നിന്നും പോലീസുകാരൻ ചാടി ജീവൻ രക്ഷിക്കുകയായിരുന്നു. കാർ ഡ്രൈവറെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുകയാണ്.
#WATCH: Man stopped by traffic police for driving on the wrong side near Signature Tower Chowk in Gurugram, dragged traffic personnel on the bonnet of his car when the personnel tried to stop him. He was later arrested & the car was also seized. #Haryana (19.12.18) pic.twitter.com/BbyN79ysIW
— ANI (@ANI) December 20, 2018