തൃശൂർ: നഗരത്തിലെ ഗതാഗതത്തിരക്കേറിയ ദിവാൻജിമൂലയിൽ വാഹനങ്ങളെ നിയന്ത്രിച്ചിരുന്ന ട്രാഫിക് പോലീസുകാരനെ കാറിടിച്ചു. സിപിഒ വിനോദിനെയാണ് കാറിടിച്ചത്. നിസാര പരിക്കേറ്റ പോലീസുകാരനു ജനറൽ ആശുപത്രിയിൽ പ്രാഥമിക പരിശോധനയും ചികിൽസയും നൽകി. രാവിലെ പത്തരയോടെ വാഹനങ്ങളുടെ തിരക്കിനിടയിലാണ് അപകടം.
സ്വന്തം ലേഖകൻ
തൃശൂർ: പൊട്ടിപൊളിഞ്ഞ റോഡിൽ വാഹനങ്ങൾ ലക്കുംലഗാനുമില്ലാതെ വരുന്പോൾ ഗതാഗതം നിയന്ത്രിക്കാൻ നിൽക്കുന്ന ട്രാഫിക് പോലീസുകാരേ ശ്രദ്ധിക്കുക…സൂക്ഷിച്ചില്ലെങ്കിൽ പണി കാറായും ഓട്ടോയായും ബസായും ലോറിയായുമൊക്കെ വരും…
തിരക്കേറിയ ദിവാൻജിമൂലയിൽ ഗതാഗതം നിയന്ത്രിക്കുന്നതിനിടെ കാറിടിച്ച് പരിക്കേറ്റ ട്രാഫിക് പോലീസുകാരന്റെ പരിക്ക് ഗുരുതരമാകാതിരുന്നത് ഭാഗ്യം കൊണ്ട് മാത്രമാണ്. ഗതാഗതക്കുരുക്കിൽ നിന്ന് രക്ഷപ്പെടാൻ ഏതുവിധേനയും വണ്ടിയോടിക്കുന്നവർ ശ്രമിക്കുന്പോൾ റോഡിനു നടുവിലും മറ്റുമായി നിന്ന് ഗതാഗതം നിയന്ത്രിക്കുന്ന പോലീസുകാരാണ് അപകടം കണ്മുന്നിൽ കാണുന്നത്.
പലപ്പോഴും ഗതാഗതക്കുരുക്കിലെ ക്യൂവിൽ നിന്ന് ഓവർ ടേക്കിംഗ് ചെയ്തു വരുന്ന വാഹനങ്ങൾ ഗതാഗതം നിയന്ത്രിക്കുന്ന പോലീസുകാരുടെ മുന്നിലേക്കാണ് പെട്ടന്ന് വന്നുപെടുന്നത്. സഡൻ ബ്രെയ്ക്ക് ചെയ്യുന്നതു മൂലം ഇടിക്കാതെ രക്ഷപ്പെടുന്നു. റോഡിലെ ഗട്ടറുകളിൽ നിന്നും വെട്ടിക്കുന്ന വാഹനങ്ങളും ട്രാഫിക് പോലീസുകാർക്കാണ് ഭീഷണി.