ഇരിങ്ങാലക്കുടക്കാർ ഒരു മിച്ചു പറ‍യുന്നു ഈ ലാ ലേട്ടൻ ഒന്നു വീണിരുന്നെങ്കിൽ


ഇ​രി​ങ്ങാ​ല​ക്കു​ട: പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി ന​ട​പ്പാ​ത​യി​ലേ​ക്കു ചാ​ഞ്ഞു​നി​ൽ​ക്കു​ന്ന പ​ഴ​യ സി​ഗ്ന​ൽ പോ​സ്റ്റ് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കു ഭീ​ഷ​ണി. ഠാ​ണാ സി​ഗ്ന​ൽ ജം​ഗ്ഷ​നി​ലെ ന​ട​പ്പാ​ത​യി​ലേ​ക്കാ​ണ് ഏ​തു നി​മി​ഷ​വും വീ​ഴാ​വു​ന്ന വി​ധം പോ​സ്റ്റ് ചാ​ഞ്ഞു നി​ൽ​ക്കു​ന്ന​ത്.

ഠാ​ണാ ജം​ഗ്ഷ​നി​ൽ ഇ​പ്പോ​ൾ സി​ഗ്ന​ൽ ലൈ​റ്റ് സം​വി​ധാ​ന​മി​ല്ലെ​ങ്കി​ലും പ​ഴ​യ ഈ ​ലൈ​റ്റ് ഇ​തു​വ​രെ നീ​ക്കം ചെ​യ്തി​ട്ടി​ല്ല. വ​ഴി​മു​ട​ക്കി​യാ​യി ഇ​തു നി​ൽ​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് വ​ർ​ഷ​ങ്ങ​ളേ​റെ​യാ​യി.

പോ​സ്റ്റി​ന്‍റെ അ​ടി​ഭാ​ഗ​മാ​ണെ​ങ്കി​ൽ തു​രു​ന്പെ​ടു​ത്തി​രി​ക്കു​ന്നു. ഏ​തു നി​മി​ഷം വേ​ണ​മെ​ങ്കി​ലും റോ​ഡി​ലേ​ക്കു മ​റി​ഞ്ഞു​വീ​ണ് അ​പ​ക​ടം സം​ഭ​വി​ക്കാ​വു​ന്ന ത​ര​ത്തി​ലാ​ണ് ഈ ​പോ​സ്റ്റി​പ്പോ​ൾ.

കേ​ബി​ളു​ക​ൾ സു​ര​ക്ഷി​ത​മ​ല്ലാ​ത്ത വി​ധം താ​ഴ്ന്നുകി​ട​ക്കു​ന്ന​തു പ​ല​പ്പോ​ഴും വ​ഴി​യാ​ത്ര​ക്കാ​രു​ടെ കാ​ലി​ൽ കു​രു​ങ്ങാ​റു​ണ്ട്. സ​മീ​പ​ത്തെ ക​ച്ച​വ​ട​ക്കാ​ർ കേ​ബി​ളു​ക​ൾ താ​ത്കാ​ലി​ക​മാ​യി ഉ​യ​ർ​ത്തി കെ​ട്ടി വ​ച്ചി​രി​ക്കു​ക​യാ​ണ്.

ചെ​രി​ഞ്ഞ ഗോ​പു​രം പോ​ലെ നി​ൽ​ക്കു​ന്ന ഈ ​പോ​സ്റ്റ് മ​റി​ഞ്ഞു​വീ​ണ് അ​പ​ക​ട​ങ്ങ​ളു​ണ്ടാ​കും മു​ന്പ് ഇ​തി​നെ നീ​ക്കം ചെ​യ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 

Related posts

Leave a Comment