മുക്കം: ട്രാഫിക് പരിഷ്കരണത്തിനായി കയ്യേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മുക്കത്തെ വ്യാപാരികളും നഗരസഭാ കൗണ്‍സിലര്‍മാരും തമ്മില്‍ സംഘര്‍ഷം. ഇന്നു രാവിലെ ഒമ്പതോടെയാണ് സംഭവങ്ങളുടെ തുടക്കം. ടൗണില്‍ നടപ്പാക്കുന്ന ട്രാഫിക് പരിഷ്കരണത്തിന്റെ ഭാഗമായി കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ നഗരസഭാ കൗണ്‍സിലര്‍മാര്‍ എത്തിയതോടെയാണ് തര്‍ക്കമുണ്ടായത്.
കൗണ്‍സിലര്‍മാരെ തടയാന്‍ വ്യാപാരികള്‍ ശ്രമിച്ചതു ആദ്യം വാക്തര്‍ക്കത്തിനും തുടര്‍ന്ന് കയ്യേറ്റത്തിനും ഇടയാക്കുകയായിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് വ്യാപാരിസംഘടനകള്‍ സംയുക്തമായി മുനിസിപ്പല്‍ ഓഫീസിലേക്കു മാര്‍ച്ച് നടത്തി. ഏകോപനസമിതി ജില്ലാ സെക്രട്ടറി സി.ജെ. ടെന്നിസണ്‍ ഉദ്ഘാടനം ചെയ്തു. സംഘര്‍ഷവിവരമറിഞ്ഞ് വന്‍ പോലീസ് സംഘം സ്ഥലത്തെത്തി.