കോട്ടയം: എംസി റോഡിൽ പട്ടിത്താനം മുതൽ ചങ്ങനാശേരി വരെയുള്ള 30 കിലോമീറ്റർ ദൂരത്തിൽ 11 സ്ഥലങ്ങളിൽ ട്രാഫിക് സിഗ്നലുകൾ ഉടൻ പ്രവർത്തിച്ചു തുടങ്ങും.
പട്ടിത്താനം, ഏറ്റുമാനൂർ, ഗാന്ധിനഗർ, കുമാരനല്ലൂർ പാലം, നാഗന്പടം റൗണ്ടാന ജംഗ്ഷൻ, കോട്ടയം ബേക്കർ ജംഗ്ഷൻ, മണിപ്പുഴ ജംഗ്ഷൻ, ചിങ്ങവനം ഗോമതികവല, കുറിച്ച് ഒൗട്ട്പോസ്റ്റ്, പാലത്ര ജംഗ്ഷൻ, ചങ്ങനാശേരി സെൻട്രൽ ജംഗ്ഷൻ എന്നീ സ്ഥലങ്ങളിലാണു സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കുന്നത്.
അതേസമയം പട്ടിത്താനം, ഗാന്ധിനഗർ, മണിപ്പുഴ, ചിങ്ങവനം ഗോമതികവല, കുറിച്ചി ഔട്ട്പോസ്റ്റ് എന്നിവിടങ്ങളിൽ ലൈറ്റുകൾ കഴിഞ്ഞ ദിവസം മുതൽ പ്രവർത്തിച്ചു തുടങ്ങി. ഏറ്റുമാനൂർ, നാഗന്പടം റൗണ്ടാന ജംഗ്ഷൻ, ബേക്കർ ജംഗ്ഷൻ എന്നിവിടങ്ങളിൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചു പ്രവർത്തിച്ചു തുടങ്ങും. എംസി റോഡ് നവീകരണത്തിന്റെ ഭാഗമായാണ് സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചിരിക്കുന്നത്.കെഎസ്ടിപിക്കാണ് ഇതിന്റെ ചുമതല.