രാജ്യമിപ്പോൾ കടുത്ത വേനലിലൂടെയാണ് കടന്നു പോകുന്നത്. വെള്ളത്തിനു വേണ്ടി പലരും നെട്ടോട്ടമോടുകയാണ്. കടുത്ത ചൂടിനാൽ ഒന്നു പുറത്തിറങ്ങാൻ പോലും സാധിക്കുന്നില്ല. മനുഷ്യര്‍ മാത്രമല്ല മൃഗങ്ങളും പക്ഷികളും ഈ കാലാവസ്ഥ വ്യതിയാനം നിമിത്തം പൊറുതിമുട്ടുകയാണ്.
ചൂടത്ത് പണിയെടുക്കുന്ന ആളുകളെ കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഉണ്ടാകില്ല. നമ്മൾ റോഡിലേക്ക് ഇറങ്ങിയാൽ വേണ്ട നിർദേശങ്ഹൾ നൽകി നമ്മളും വാഹനവും അപകടത്തിൽപ്പെടാതെ രക്ഷിക്കുന്ന ട്രാഫിക് പോലീസുകാരെക്കുറിച്ച് ഓർത്തിട്ടുണ്ടോ? ഈ ചുട്ട് പൊള്ളുന്ന ചൂടിലും ആത്മാർഥതയോടെ ജോലി ചെയ്യുന്നവർക്ക് നൽകാം നമുക്കൊരു സല്യൂട്ട്. അവർ ചൂടത്ത് നമ്മെ സേവിക്കുന്പോൾ നന്മ നിറഞ്ഞ ചില യാത്രക്കാർ കരുതലുമായി മുന്നോട്ട് എത്താറുണ്ട്. അത്തരത്തിലൊരു വാർത്തയാണ് ഇപ്പോൾ വൈറലാകുന്നത്.
ഒരു വയോധികന് വെയിലത്ത് നിന്ന് ജോലി ചെയ്യുന്ന ട്രാഫിക് പോലീസുകാര്‍ക്ക് ദാഹജലം നല്കുന്ന കാഴ്ചയാണ് വീഡിയോയിലുള്ളത്.
ദൃശ്യങ്ങളില്‍ ഒരു സ്കൂട്ടറില്‍ എത്തിയ വയോധികന് ആദ്യം ഒരു പോലീസുകാരിക്കും പിന്നാലെ ഒരു പോലീസുകാരനും കുപ്പിവെള്ളം നല്കുന്നു. അവര്‍ അത് വാങ്ങുകയും അദ്ദേഹത്തിന് നന്ദി പറയുകയുമാണ്.
വൈറലായി മാറിയ ഈ കാഴ്ചയ്ക്ക് നിരവധി അഭിപ്രായങ്ങള്‍ ലഭിച്ചു. ” കൊള്ളാം. ഹൃദ്യമായ പ്രവൃത്തി. എന്നാണൊരാള്‍ കുറിച്ചത്.’ “വലിയ ബഹുമാനം. അദ്ദേഹത്തിന് ശരിയായ ഹെല്‍മറ്റ് സമ്മാനമായി നല്കാന് ഞങ്ങള്‍ അവനെ കണ്ടെത്തണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു’ എന്നാണ് മറ്റൊരാള്‍ കുറിച്ചത്.
Random person giving away water bottles to traffic constables during this heat 🔥 Unsung heros of Bengaluru ❤️ https://t.co/dU0jitmlLn
— ThirdEye (@3rdEyeDude) March 31, 2024