പഴയങ്ങാടി: പഴയങ്ങാടി റെയിൽവേ സ്റ്റേഷന് സമീപമുള്ള റെയിൽവേ അടിപ്പാലത്തിലെ റെയിലിൽ കല്ലുകൾ നിരത്തി ട്രെയിൻ അട്ടിമറിക്കാൻ ശ്രമം.
ഇന്നലെ രാത്രി തിരുവനന്തപുരം മാവേലി എക്സ്പ്രസ് ട്രെയിൻ കടന്നു പോകുന്ന സമയത്താണ് റെയിലിൽ നിറയെ കല്ലുകൾ നിരത്തിയത്. തുടർന്ന് മാവേലി എക്സ്പ്രസ് കടന്നുപോയപ്പോൾ സമീപമുള്ള കടകളിലേക്കും കാൽ നടയാത്രക്കാരുടെ നേരെയും കല്ലുകൾ തെറിച്ചു.
തുടർന്ന് റെയിൽപാതയ്ക്ക് സമീപ പാതയിലൂടെ രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ ഇറങ്ങി വരുന്നതിൽ സംശയം തോനിയ പരിസരവാസികൾ ചോദ്യം ചെയ്തതിനെ തുടർന്നാണ് സംഭവം പുറത്തായത്.
നാട്ടുകാർ ഇവരെ പിടികൂടി ചെറിയതോതിൽ കൈകാര്യം ചെയ്തു. തുടർന്ന് പഴയങ്ങാടി പോലീസിനെ വിവരമറിയിയിച്ചു.പോലീസ് എത്തുന്പോഴേക്കും നാട്ടുകാരെ ഭീഷണിപ്പെടുത്തിയശേഷം പ്രതികൾ ഓടി രക്ഷപ്പെടുകയായിരുന്നു.
രക്ഷപ്പെട്ട പ്രതികൾക്കായി സമീപത്തെ സിസിടിവി കാമറകൾ അടക്കം പോലീസ് പരിശോധിച്ചു വരികയാണ്.