ഇതുപോലെ മണ്ടന്‍ കള്ളന്മാര് ഇപ്പോഴും നാട്ടിലുണ്ടോ? കള്ളന്മാരുടെ മുഴുവന്‍ വില കളഞ്ഞ ഒരു കള്ളനെ പരിചയപ്പെടാം. തിരുവനന്തപുരത്ത് അല്ലറ ചില്ലറ മോഷണം നടത്തുന്നയാളാണ് അയ്യപ്പന്. ശനിയാഴ്ച രാത്രി പത്തിനോടെ തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ വച്ച് തമിഴ്നാട് സ്വദേശി നാഗകണ്ണനെ അക്രമിച്ചു പണമടങ്ങിയ പേഴ്സ് തട്ടിയെടുത്തിരുന്നു.
പോലീസ് പിന്നാലെയെത്തിയതോടെ തമ്പാനൂര്‍ റെയില്‍വേസ്റ്റേഷനിലേക്ക് ഓടിക്കയറി നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന് അടിയില്‍ ഒളിക്കുകയായിരുന്നു. പോലീസ് പിറകെയും. പോലീസിനെ പറ്റിച്ചല്ലോയെന്ന് ഓര്‍ത്തു ചിരിച്ചുകൊണ്ടിരിക്കുമ്പോഴാണ് പണി പാളിയത്. ട്രെയിന്‍ എടുക്കാന്‍ തുടങ്ങുന്നു. അടിയില്‍ നിന്ന് പുറത്തിറങ്ങിയില്ലെങ്കില്‍ ചതഞ്ഞരഞ്ഞു തീരും. അതിലും ഭേദം പുറത്തിറങ്ങുക തന്നെ.
പോലീസ് പിടികൂടുമെന്നായപ്പോള്‍ ഇയാള്‍ ഭീഷണി മുഴക്കി. തുടര്‍ന്നു നാട്ടുകാരുടെ സഹായത്തോടെ ഇയാളെ പിടികൂടുകയായിരുന്നു. ഇയാളില്‍ നിന്ന് പഴ്സും പണവും കണ്ടെടുത്തു. അയ്യപ്പന്റെ പേരില്‍ തമ്പാനൂര്‍, കരമന പോലീസ് സ്റ്റേഷനുകളില്‍ പിടിച്ചുപറി, മോഷണം, കഞ്ചാവ് കച്ചവടം എന്നിവയ്ക്ക് കേസുണെ്ടന്ന് പോലീസ് പറഞ്ഞു.