തിരുവനന്തപുരം: കോട്ടയത്തു നിന്നു നിലന്പൂരിലേക്കും നാഗർകോവിലിൽ നിന്നു കോട്ടയത്തേക്കും പ്രതിദിന ട്രെയിൻ സർവീസുകൾ ആരംഭിക്കുന്നു. ഒക്ടോബർ ആറിനും ഏഴിനുമായാണ് സർവീസുകൾ ആരംഭിക്കുന്നത്. പൂർണമായും റിസർവേഷൻ കോച്ചുകളാണ് രണ്ട് ട്രെയിനുകളിലുമുള്ളത്.
നാഗർകോവിൽ ജംഗ്ഷനിൽ നിന്നു കോട്ടയത്തേക്കുള്ള ട്രെയിൻ ഒക്ടോബർ ആറിനാണ് ആരംഭിക്കുന്നത്. 06366 നന്പർ ട്രെയിൻ ഉച്ചയ്ക്ക് ഒന്നിനു പുറപ്പെട്ട് രാത്രി 7.35നു കോട്ടയത്തെത്തും.
ഏഴിനാണ് നിലന്പൂർ കോട്ടയം സ്പെഷൽ ട്രെയിൻ ആരംഭിക്കുക. കോട്ടയത്തുനിന്നു രാവിലെ 5.15നു പുറപ്പെടുന്ന ട്രെയിൻ (നന്പർ 06326) ഉച്ചയ്ക്ക് 11.45ന് നിലന്പൂരിലെത്തും.
നിലന്പൂരിൽനിന്നു തിരിച്ചും ഈ ട്രെയിൻ സർവീസ് നടത്തുന്നുണ്ട്. ഉച്ചകഴിഞ്ഞ് 3.10നു തിരിക്കുന്ന ട്രെയിൻ രാത്രി 10.15നു കോട്ടയത്തെത്തും. ട്രെയിനുകളിൽ പത്തു റിസർവേഷൻ കോച്ചുകൾക്കു പുറമേ രണ്ട് ലഗേജ് കം ബ്രേക്ക് വാനുമുണ്ട്.
എരണിയേൽ, കുളിത്തുറൈ, പാറശാല, നെയ്യാറ്റിൻകര, തിരുവനന്തപുരം സെൻട്രൽ, പേട്ട, കൊച്ചുവേളി, കഴക്കൂട്ടം, കണിയാപുരം, മുരിക്കംപുഴ, ചിറയിൻകീഴ്, കടയ്ക്കാവൂർ, വർക്കല, ഇടവ, പരവൂർ, മയ്യനാട്, കൊല്ലം, ശാസ്താംകോട്ട, കരുനാഗപ്പള്ളി, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി എന്നിവിടങ്ങളിൽ നാഗർകോവിൽ-കോട്ടയം സ്പെഷൽ ട്രെയിനു സ്റ്റോപ്പുണ്ട്.
ഏറ്റുമാനൂര്‍, കുറുപ്പന്തറ, വൈക്കം റോഡ്, പിറവം റോഡ്, മുളന്തുരുത്തി, തൃപ്പൂണിത്തുറ, എറണാകുളം ടൗൺ, ഇടപ്പള്ളി, കളമശ്ശേരി, ആലുവ, അങ്കമാലി, കറുകുറ്റി, ചാലക്കുടി, ഇരിഞ്ഞാലക്കുട, പുതുക്കാട്, തൃശൂര്‍, പൂങ്കുന്നം, മുളങ്കുന്നത്തുകാവ്, വടക്കാഞ്ചേരി, വള്ളത്തോള്‍ നഗർ, ഷൊര്‍ണൂര്‍, അങ്ങാടിപ്പുരം, വാണിയമ്പലം എന്നിവിടങ്ങളിൽ നിലന്പൂർ-കോട്ടയം ട്രെയിനു സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.