തലശേരി: ധർമടത്തിനും തലശേരിക്കുമിടയിൽ ട്രെയിനിനുനേരേ ഉണ്ടായ കല്ലറിൽ റേയിൽവേ പോലീസ് അന്വഷണം ഊർജിതമാക്കി. ഇന്നലെ രാത്രി എട്ടരയോടെയാണ് പൂനെ-എറണാകുളം സൂപ്പർ ഫാസ്റ്റ് ട്രെയിനിനുനേരേ കല്ലേറുണ്ടായതാണ്. കല്ലേറിൽ എസി കോച്ചിന്റെ ചില്ല് തകർന്നു.
യാത്രക്കാർ വിവരമറിയിച്ചതിനെ തുടർന്ന് ട്രെയിൻ തലശേരി സ്റ്റേഷനിൽ നിർത്തി റേയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് പരിശോധന നടത്തി.
സംഭവത്തെ ക്കുറിച്ച് ഊർജിത അന്വഷണം നടന്നു വരികയാണെന്ന് ആർപിഎഫ് എസ്ഐ വിനോദ് പറഞ്ഞു. ഒരു മാസം മുമ്പ് തലശേരിക്കും മാഹിക്കുമിടയിലും ട്രെയിനിനുനേരേ കല്ലേറ് നടന്നിരുന്നു.