കണ്ണൂർ: ഓടിത്തുടങ്ങിയ ട്രെയിനിൽനിന്നു ചാടിയിറങ്ങിയ യുവാവ് മരിച്ചു. കോഴിക്കോട് തിക്കോടി സ്വദേശി അർജുൻ (21) ആണ് മരിച്ചത്. കണ്ണൂർ പാപ്പിനിശേരി റെയിൽവേ സ്റ്റേഷനിലായിരുന്നു അപകടം. മംഗളുരു ലോക്കൽ ട്രെയിനിൽനിന്ന് ഇറങ്ങവേയാണ് അപകടമുണ്ടായത്.
ഓടിത്തുടങ്ങിയ ട്രെയിനിൽനിന്നു ചാടിയിറങ്ങിയ യുവാവ് മരിച്ചു; തിക്കോടി സ്വദേശി അർജുനാണ് മരിച്ചത്
