മഥുര: ഉത്തര്‍പ്രദേശിലെ മഥുര റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്‍ഫോമിനും പാളത്തിനും ഇടയിലേക്ക് വീണ കുഞ്ഞ് അദ്ഭുതകരമായി രക്ഷപ്പെട്ടു. ഒരു വയസ് മാത്രമുള്ള പെണ്‍കുട്ടിയാണ് പാളത്തിലേക്ക് വീണത്. ഇതിനു പിന്നാലെ ട്രെയിന്‍ കടന്ന് പോകുകയുമായിരുന്നു. എന്നാൽ കുഞ്ഞിന് ഒരു പോറലുപോലും ഏറ്റില്ല.
ഞെട്ടിക്കുന്ന ആ കാഴ്ചകണ്ട് യാത്രക്കാർ ഒന്നടങ്കം നിലവിളിച്ചു. ട്രെയിൻ കടന്നു പോയതോടെ ഓടിയെത്തിയ ഒരു യുവാവ് കുഞ്ഞിനെ എടുത്ത് രക്ഷിതാക്കളുടെ കൈകളിലേക്ക് നൽകി. ട്രെയിന്‍ കുഞ്ഞിന് മുകളിലൂടെ പാഞ്ഞ് ഇരമ്പി പോകുന്ന വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്.
#WATCH: One-year-old girl escapes unhurt after a train runs over her at Mathura Railway station. pic.twitter.com/a3lleLhliE
— ANI UP (@ANINewsUP) November 20, 2018