ട്രെ​യി​നിന്‍റെ ബാ​ത്ത് റൂ​മി​ൽ യാത്രക്കാരൻ അബോധാവസ്ഥയിലായി; വാതിൽ പൊളിച്ച് രക്ഷിച്ചു


കൊ​ല്ലം: ട്രെ​യി​ന്‍റെ ബാ​ത്ത് റൂ​മി​ൽ ക​യ​റി​യ യാ​ത്ര​ക്കാ​ര​ൻ അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി. മ​റ്റ് യാ​ത്ര​ക്കാ​ർ വി​വ​രം അ​റി​യി​ച്ച​ത​നു​സ​രി​ച്ച് റെ​യി​ൽ​വേ പോ​ലീ​സും ആ​ർ​പി​എ​ഫും ചേ​ർ​ന്ന് ബാ​ത്ത് റൂ​മി​ന്‍റെ വാ​തി​ൽ പൊ​ളി​ച്ച് അ​വ​ശ നി​ല​യി​ലാ​യ യാ​ത്ര​ക്കാ​ര​നെ പു​റ​ത്തെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.

നാ​ഗ​ർ​കോ​വി​ൽ – മം​ഗ​ലാ​പു​രം പ​ര​ശു​റാം എ​ക്സ്പ്ര​സ് ഇ​ന്ന് രാ​വി​ലെ കാ​യം​കു​ളം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം. എ​ൻ​ജി​ന് പു​റ​കി​ലു​ള്ള ജ​ന​റ​ൽ ക​മ്പാ​ർ​ട്ട്മെന്‍റിലെ ബാ​ത്ത് റൂ​മി​ൽ ക​യ​റാ​ൻ മ​റ്റ് യാ​ത്രി​ക​ർ ശ്ര​മി​ച്ച​പ്പോ​ൾ ന​ട​ന്നി​ല്ല.

വാ​തി​ലി​ൽ നി​ര​ന്ത​രം മു​ട്ടി വി​ളി​ച്ചി​ട്ടും മ​റു​പ​ടി ഉ​ണ്ടാ​യി​ല്ല. വാ​തി​ൽ അ​ക​ത്ത് നി​ന്ന് കു​റ്റി ഇ​ട്ടി​രി​ക്കു​ന്ന​താ​യി മ​ന​സി​ലാ​ക്കി​യ യാ​ത്ര​ക്കാ​ർ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

പോ​ലീ​സെ​ത്തി വാ​തി​ലി​ൽ ത​ട്ടി​യി​ട്ടും പ്ര​തി​ക​ര​ണം ഉ​ണ്ടാ​യി​ല്ല. വാ​തി​ൽ തു​റ​ക്കാ​നും സാ​ധി​ച്ചി​ല്ല. തു​ട​ർ​ന്നാ​ണ് അ​വ​ർ വാ​തി​ൽ പൊ​ളി​ച്ച​ത്.

ഉ​ള്ളി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ൽ കി​ട​ന്ന യാ​ത്രി​ക​നെ അ​വ​ർ പു​റ​ത്തെ​ടു​ത്ത് അ​വ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഇ​തു​കാ​ര​ണം പ​ര​ശു​റാം എ​ക്സ്പ്ര​സ് 25 മി​നി​റ്റ് കാ​യം​കു​ള​ത്ത് നി​ർ​ത്തി​യി​ട്ട ശേ​ഷ​മാ​ണ് പു​റ​പ്പെ​ട്ട​ത്.

Related posts

Leave a Comment