ട്രെയിനിലെ ശുചിമുറിയിലെ ടാപ്പില്‍ നിന്ന് വെള്ളമെടുത്ത്, അതില്‍നിന്ന് ചായയുണ്ടാക്കിയ കാറ്ററിംഗ് കോണ്‍ട്രാക്ടര്‍ക്ക് റെയില്‍വേയുടെ പിഴ! വീഡിയോ വൈറല്‍

ട്രെയിനുകളില്‍ നിന്ന് ലഭ്യമാകുന്ന ഭക്ഷ്യവസ്തുക്കളൊന്നും കഴിക്കാന്‍ കൊള്ളില്ല എന്ന് പൊതുവേ പറയപ്പെടുന്ന കാര്യമാണ്. അതിന് പല കാരണങ്ങളും പറയപ്പെടാറുണ്ട്. അക്കൂട്ടത്തില്‍ പെടുത്താവുന്ന ഒരു കാരണമാണ് ഇപ്പോള്‍ തെളിവുകള്‍ സഹിതം പുറത്തുവന്നിരിക്കുന്നത്.

ട്രെയിനിലെ കക്കൂസിലെ ടാപ്പില്‍ നിന്ന് വെള്ളമെടുത്ത് ചായയുണ്ടാക്കിയ സംഭവത്തിലാണ് കാറ്ററിംഗ് കോണ്‍ട്രാക്ടര്‍ക്ക് ഒരു ലക്ഷം രൂപ റെയില്‍വേ പിഴയിട്ടത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനേത്തുടര്‍ന്ന് റെയില്‍വേ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

ഹൈദരാബാദ് ചാര്‍മിനാര്‍ എക്സ്പ്രസ് സെക്കന്തരാബാദ് റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴാണ് ഈ സംഭവമെന്ന് റെയില്‍വേ അന്വേഷണത്തില്‍ കണ്ടെത്തി. വീഡിയോയില്‍ കാണുന്ന മറ്റു രണ്ടുപേര്‍ അനധികൃത കച്ചവടക്കാരാണെന്നും റെയില്‍വേ അറിയിച്ചു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ വീഡിയോ പ്രചരിച്ചതോടെ ദേശീയ മാധ്യമങ്ങള്‍ സംഭവം ഏറ്റെടുത്തിരുന്നു. ഇതോടെയാണ് റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചത്. ട്രെയിനില്‍ കാറ്ററിംഗ് കോണ്‍ട്രാക്ട് ലഭിച്ച പി ശിവപ്രസാദിനാണ് റെയില്‍വേ പിഴയിട്ടത്.

 

Related posts