യാത്രക്കാരുടെ ശ്രദ്ധയ്ക്ക്… പാ​ള​ത്തി​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി; നാ​ല് ട്രെ​യി​നു​ക​ള്‍ പൂ​ര്‍​ണ​മാ​യും ആ​റെ​ണ്ണം ഭാ​ഗി​ക​മാ​യും റ​ദ്ദാ​ക്കി


തി​രു​വ​ന​ന്ത​പു​രം: പാ​ള​ത്തി​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​തി​നാ​ല്‍ ട്രെ​യി​ന്‍ ഗ​താ​ഗ​ത​ത്തി​ല്‍ നി​യ​ന്ത്ര​ണ​മേ​ര്‍​പ്പെ​ടു​ത്തി​യ​താ​യി റെ​യി​ല്‍​വേ അ​റി​യി​ച്ചു.

ഹ​രി​പ്പാ​ട്, ചേ​പ്പാ​ട്, പു​തു​ക്കാ​ട്, തൃ​പ്പൂ​ണി​ത്തു​റ, മു​ള​ന്തു​രു​ത്തി, ഓ​ച്ചി​റ, ക​രു​നാ​ഗ​പ്പ​ള്ളി മേ​ഖ​ല​ക​ളി​ല്‍ പാ​ള​ത്തി​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​തി​നാ​ലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കു ന്നത്. നാ​ല് ട്രെ​യി​നു​ക​ള്‍ പൂ​ര്‍​ണ​മാ​യും ആ​റെ​ണ്ണം ഭാ​ഗി​ക​മാ​യും റ​ദ്ദാ​ക്കി.​

മാ​ര്‍​ച്ച് 26ന് ​തി​രു​വ​ന​ന്ത​പു​രം-​ക​ണ്ണൂ​ര്‍ ജ​ന​ശ​താ​ബ്ദി, എ​റ​ണാ​കു​ളം- ഷൊ​ര്‍​ണൂ​ര്‍ മെ​മു, എ​റ​ണാ​കു​ളം-​ഗു​രു​വാ​യൂ​ര്‍ എ​ക്‌​സ്പ്ര​സ് എ​ന്നി​വ​യും മാ​ര്‍​ച്ച് 27ലെ ​ക​ണ്ണൂ​ര്‍-​തി​രു​വ​ന​ന്ത​പു​രം ജ​ന​ശ​താ​ബ്‌ദിയും റ​ദ്ദാ​ക്കി.

മാ​ര്‍​ച്ച് 8, 9, 13, 17, 19 ദി​വ​സ​ങ്ങ​ളി​ല്‍ കൊ​ല്ലം-​എ​റ​ണാ​കു​ളം മെ​മു കാ​യം​കു​ള​ത്തും 26ന് ​തൃ​ശൂ​രും യാ​ത്ര അ​വ​സാ​നി​പ്പി​ക്കും. 25ന് ​പു​റ​പ്പെ​ടു​ന്ന ചെ​ന്നൈ സെ​ന്‍​ട്ര​ല്‍- തി​രു​വ​ന​ന്ത​പു​രം 26ന് ​തൃ​ശൂ​രും യാ​ത്ര അ​വ​സാ​നി​പ്പി​ക്കും.

26ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് പു​റ​പ്പെ​ടേ​ണ്ട ചെ​ന്നൈ സെ​ന്‍​ട്ര​ല്‍ തൃ​ശൂ​രി​ല്‍ നി​ന്ന് പു​റ​പ്പെ​ടും.​മാ​ര്‍​ച്ച് 12 മു​ത​ല്‍ 31 വ​രെ (19നും 26​നും ഒ​ഴി​കെ) നി​ല​മ്പൂ​ര്‍-​കോ​ട്ട​യം എ​റ​ണാ​കു​ള​ത്ത് യാ​ത്ര അ​വ​സാ​നി​പ്പി​ക്കും.

ഇന്നത്തെ കൊ​ച്ചു​വേ​ളി-​ലോ​ക​മാ​ന്യ​തി​ല​ക് സൂ​പ്പ​ര്‍​ഫാ​സ്റ്റ് കോ​ട്ട​യം മു​ള​ന്തു​രു​ത്തി സെ​ക‌്ഷ​നി​ല്‍ ഒ​രു മ​ണി​ക്കൂ​ര്‍ വൈ​കും. ഇന്നു മു​ത​ല്‍ 31 വ​രെ (ബു​ധ​നാ​ഴ്ച​ക​ളി​ല്‍ ഒ​ഴി​കെ) എ​റ​ണാ​കു​ളം-​കൊ​ല്ലം കാ​യം​കു​ള​ത്ത് യാ​ത്ര അ​വ​സാ​നി​പ്പി​ക്കും.

8, 9, 13, 14, 17, 18, 19 ദി​വ​സ​ങ്ങ​ളി​ല്‍ ചെ​ന്നൈ എ​ഗ്മോ​ര്‍-​ഗു​രു​വാ​യൂ​ര്‍ കാ​യം​കു​ള​ത്ത് അ​ര​മ​ണി​ക്കൂ​ര്‍ നി​ര്‍​ത്തി​യി​ടും. ഒ​മ്പ​തി​ന് പു​റ​പ്പെ​ടു​ന്ന കൊ​ച്ചു​വേ​ളി-​ലോ​ക​മാ​ന്യ​തി​ല​ക് മു​ള​ന്തു​രു​ത്തി​യി​ല്‍ ഒ​രു മ​ണി​ക്കൂ​ര്‍ നി​ര്‍​ത്തി​യി​ടും.

26ന് ​ക​ന്യാ​കു​മാ​രി-​ബം​ഗ​ളൂ​രു ര​ണ്ടു മ​ണി​ക്കൂ​ര്‍ വൈ​കി 12.10ന് ​ക​ന്യാ​കു​മാ​രി​യി​ല്‍നി​ന്ന് പു​റ​പ്പെ​ടും. 11നും 16​നും ഒ​ന്നേ​കാ​ല്‍ മ​ണി​ക്കൂ​ര്‍ വൈ​കു​ക​യും ചെ​യ്യും.​

Related posts

Leave a Comment