കോ​വി​ഡ് 19 ; സം​സ്ഥാ​ന​ത്ത് 14 ട്രെ​യി​നു​ക​ൾ കൂ​ടി റ​ദ്ദാ​ക്കി; ഏറെയും സ്പെഷൽ ട്രെയിനുകൾ

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് 19 നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കേ​ര​ള​ത്തി​ൽ നി​ന്നും സ​ർ​വീ​സ് ന​ട​ത്തു​ന്ന 14 ട്രെ​യി​നു​ക​ൾ കൂ​ടി റെ​യി​ൽ​വേ റ​ദ്ദാ​ക്കി. സ്പെ​ഷ്യ​ൽ ട്രെ​യി​നു​ക​ളാ​ണ് ഏ​റെ​യും റ​ദ്ദാ​ക്കി​യ​ത്. യാ​ത്ര​ക്കാ​ർ കു​റ​ഞ്ഞ​തും ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കാ​ൻ കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

വ്യാഴാഴ്ച സംസ്ഥാനത്തോടുന്ന നിരവധി ട്രെയിനുകൾ റെയിൽവേ റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവന്നിരിക്കുന്നത്.

വ്യാഴാഴ്ച റദ്ദാക്കിയ ട്രെയിനുകൾ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ൻ​​​ട്ര​​​ൽ-​​​ക​​​ണ്ണൂ​​​ർ ജ​​​ന​​​ശ​​​താ​​​ബ്ദി എ​​​ക്സ്പ്ര​​​സ് (20, 22, 23, 25, 26, 27, 29, 30)

ക​​​ണ്ണൂ​​​ർ -തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ൻ​​​ട്ര​​​ൽ ജ​​​ന​​​ശ​​​താ​​​ബ്ദി എ​​​ക്സ്പ്ര​​​സ്(21, 23, 24, 26, 27, 28, 30, 31)

ലോ​​​ക​​​മാ​​​ന്യ​​​തി​​​ല​​​ക് -എ​​​റ​​​ണാ​​​കു​​​ളം തു​​​ര​​​ന്തോ എ​​​ക്സ്പ്ര​​​സ്(21, 24, 28, 31)

എ​​​റ​​​ണാ​​​കു​​​ളം ജം​​​ഗ്ഷ​​​ൻ -ലോ​​​ക​​​മാ​​​ന്യ തി​​​ല​​​ക് തു​​​ര​​​ന്തോ എ​​​ക്സ്പ്ര​​​സ്(22, 25, 29, ഏ​​​പ്രി​​​ൽ ഒ​​​ന്ന്)

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ൻ​​​ട്ര​​​ൽ-​​​ചെ​​​ന്നൈ സെ​​​ൻ​​​ട്ര​​​ൽ സൂ​​​പ്പ​​​ർ ഫാ​​​സ്റ്റ് എ​​​ക്സ്പ്ര​​​സ്(21, 28)

ചെ​​​ന്നൈ സെ​​​ൻ​​​ട്ര​​​ൽ-​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വീ​​​ക്ക്‌​​​ലി സൂ​​​പ്പ​​​ർ​​​ഫാ​​​സ​​​റ്റ് എ​​​ക്സ്പ്ര​​​സ്(22, 29)

മാം​​​ഗ്ലൂ​​​ർ സെ​​​ൻ​​​ട്ര​​​ൽ-തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മ​​​ല​​​ബാ​​​ർ എ​​​ക്സ്പ്ര​​​സ് (വെള്ളി മു​​​ത​​​ൽ ഈ ​​​മാ​​​സം 31 വ​​​രെ)

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം -മംഗളൂരു സെ​​​ൻ​​​ട്ര​​​ൽ മ​​​ല​​​ബാ​​​ർ എ​​​ക്സ്പ്ര​​​സ് (​​​ശനി മു​​​ത​​​ൽ ഏ​​​പ്രി​​​ൽ ഒ​​​ന്നു വ​​​രെ)

തി​​​രു​​​ച്ചി​​​റ​​​പ്പ​​​ള്ളി-തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഇ​​​ന്‍റ​​​ർ​​​സി​​​റ്റി എ​​​ക്സ്പ്ര​​​സ് (​​​വെള്ളി ​​​മു​​​ത​​​ൽ 31 വ​​​രെ)

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ൻ​​​ട്ര​​​ൽ-തി​​​രു​​​ച്ചി​​​റ​​​പ്പ​​​ള്ളി ഇ​​​ന്‍റ​​​ർ​​​സി​​​റ്റി എ​​​ക്സ്പ്ര​​​സ് (​​​വെള്ളി മു​​​ത​​​ൽ 31 വ​​​രെ)

നി​​​ല​​​ന്പൂ​​​ർ റോ​​​ഡ്-കോ​​​ട്ട​​​യം പാ​​​സ​​​ഞ്ച​​​ർ ട്രെ​​​യി​​​നി​​​ന്‍റെ 25, 26 തീ​​​യ​​​തി​​​ക​​​ളി​​​ലെ അ​​​ങ്ക​​​മാ​​​ലി​​​ക്കും കോ​​​ട്ട​​​യ​​​ത്തി​​​നു​​​മി​​​ട​​​യി​​​ൽ സ​​​ർ​​​വീ​​​സ് റ​​​ദ്ദാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ഇ​​​തേ തീ​​​യ​​​തി​​​ക​​​ളി​​​ൽ ക​​​ണ്ണൂ​​​ർ-എ​​​റ​​​ണാ​​​കു​​​ളം ഇ​​​ന്‍റ​​​ർ​​​സി​​​റ്റി എ​​​ക്സ്പ്ര​​​സി​​​ന്‍റെ അ​​​ങ്ക​​​മാ​​​ലി​​​ക്കും എ​​​റ​​​ണാ​​​കു​​​ള​​​ത്തി​​​നു​​​മി​​​ട​​​യി​​​ൽ സ​​​ർ​​​വീ​​​സും റ​​​ദ്ദാ​​​ക്കി.

31 വ​​​രെ ചെ​​​ങ്കോ​​​ട്ട, കൊ​​​ല്ലം, പു​​​ന​​​ലൂ​​​ർ വ​​​ഴി പോ​​​കു​​​ന്ന എ​​​ല്ലാ പാ​​​സ​​​ഞ്ച​​​ർ ട്രെ​​​യി​​​നു​​​ക​​​ളും റ​​​ദ്ദാ​​​ക്കി​​​യ​​​താ​​​യും ദക്ഷിണ റെ​​​യി​​​ൽ​​​വേ അ​​​റി​​​യി​​​ച്ചു. ഈ ​​​മാ​​​സം 31 വ​​​രെ ഗു​​​രു​​​വാ​​​യൂ​​​ർ-​​​പു​​​ന​​​ലൂ​​​ർ പാ​​​സ​​​ഞ്ച​​​ർ, പു​​​ന​​​ലൂ​​​ർ-​​​ഗു​​​രു​​​വാ​​​യൂ​​​ർ പാ​​​സ​​​ഞ്ച​​​ർ എ​​​ന്നീ ട്രെ​​​യി​​​നു​​​ക​​​ളു​​​ടെ കൊ​​​ല്ലം മു​​​ത​​​ൽ പു​​​ന​​​ലൂ​​​ർ വ​​​രെ​​​യു​​​ള്ള സ​​​ർ​​​വീ​​​സ് റ​​​ദ്ദാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

Related posts

Leave a Comment