ജീവനക്കാരുടെ കുറവ്; ഗ​​​താ​​​ഗ​​​ത ക്ര​​​മീ​​​ക​​​ര​​​ണ​​​ത്തി​​​നു​​​മാ​​​യി 10 പാസഞ്ചർ ട്രെയിനുകൾ ഇന്ന് ഓടില്ല

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ കു​​​റ​​​വു മൂ​​​ല​​​വും ഗ​​​താ​​​ഗ​​​ത ക്ര​​​മീ​​​ക​​​ര​​​ണ​​​ത്തി​​​നു​​​മാ​​​യി റെയിൽവേ ട്രയിൻ സർവീസുകൾ റദ്ദാക്കുന്നു. ഇന്ന് തിരുവനന്തപുരം ഡിവിഷനിലെ പ​​​ത്ത് പാ​​​സ​​​ഞ്ച​​​ർ ട്രെ​​​യി​​​നു​​​ക​​​ൾ പൂ​​​ർ​​​ണ​​​മാ​​​യും ര​​​ണ്ട് പാ​​​സ​​​ഞ്ച​​​റു​​​ക​​​ൾ ഭാ​​​ഗി​​​ക​​​മാ​​​യും സ​​​ർ​​​വീ​​​സ് റ​​​ദ്ദാ​​​ക്കി​​​യ​​​താ​​​യി റെ​​​യി​​​ൽ​​​വേ അ​​​റി​​​യി​​​ച്ചു.

ട്രെ​​​യി​​​ൻ ന​​​ന്പ​​​ർ 56043 ഗു​​​രു​​​വാ​​​യൂ​​​ർ-​​​തൃ​​​ശൂ​​​ർ, ട്രെ​​​യി​​​ൻ ന​​​ന്പ​​​ർ 56044 തൃ​​​ശൂ​​​ർ-​​​ഗു​​​രു​​​വാ​​​യൂ​​​ർ, ട്രെ​​​യി​​​ൻ ന​​​ന്പ​​​ർ 56333 പു​​​ന​​​ലൂ​​​ർ-​​​കൊ​​​ല്ലം, ട്രെ​​​യി​​​ൻ ന​​​ന്പ​​​ർ 56334 കൊ​​​ല്ലം-​​​പു​​​ന​​​ലൂ​​​ർ, ട്രെ​​​യി​​​ൻ ന​​​ന്പ​​​ർ 56365 ഗു​​​രു​​​വാ​​​യൂ​​​ർ-​​​പു​​​ന​​​ലൂ​​​ർ, ട്രെ​​​യി​​​ൻ ന​​​ന്പ​​​ർ 56366 പു​​​ന​​​ലൂ​​​ർ-​​​ഗു​​​രു​​​വാ​​​യൂ​​​ർ, ട്രെ​​​യി​​​ൻ ന​​​ന്പ​​​ർ 56373 ഗു​​​രു​​​വാ​​​യൂ​​​ർ-​​​തൃ​​​ശൂ​​​ർ, ട്രെ​​​യി​​​ൻ ന​​​ന്പ​​​ർ 56374 തൃ​​​ശൂ​​​ർ-​​​ഗു​​​രു​​​വാ​​​യൂ​​​ർ, ട്രെ​​​യി​​​ൻ ന​​​ന്പ​​​ർ 56387 എ​​​റ​​​ണാ​​​കു​​​ളം-​​​കാ​​​യം​​​കു​​​ളം (കോ​​​ട്ട​​​യം വ​​​ഴി), ട്രെ​​​യി​​​ൻ ന​​​ന്പ​​​ർ 56388 കാ​​​യം​​​കു​​​ളം- എ​​​റ​​​ണാ​​​കു​​​ളം (കോ​​​ട്ട​​​യം വ​​​ഴി) എ​​​ന്നീ പാ​​​സ​​​ഞ്ച​​​റു​​​ക​​​ളാ​​​ണ് പൂ​​​ർ​​​ണ​​​മാ​​​യി റ​​​ദ്ദാ​​​ക്കി​​​യ​​​ത്.

ട്രെ​​​യി​​​ൻ ന​​​ന്പ​​​ർ 56663 തൃ​​​ശൂ​​​ർ-​​​കോ​​​ഴി​​​ക്കോ​​​ട് പാ​​​സ​​​ഞ്ച​​​റും ട്രെ​​​യി​​​ൻ ന​​​ന്പ​​​ർ 56664 കോ​​​ഴി​​​ക്കോ​​​ട്- തൃ​​​ശൂ​​​ർ പാ​​​സ​​​ഞ്ച​​​റും ഷൊ​​​ർ​​​ണൂ​​​രി​​​ൽ യാ​​​ത്ര അ​​​വ​​​സാ​​​നി​​​പ്പി​​​ക്കും.

Related posts