കൊല്ലം: കേരളത്തിലാകമാനം ഓടുന്ന വിവിധ ട്രെയിനുകളിലെ ചോരുന്ന കോച്ചുകൾ ഉടൻ പിൻവലിക്കണമെന്ന് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പരവൂർ സജീബ് ആവശ്യപ്പെട്ടു.
വിവിധ പാസഞ്ചർ ട്രെയിനുകളിലെ ഒട്ടനവധി കോച്ചുകളും ചോർന്ന് ഒലിക്കുകയാണ്. ട്രെയിനനകത്തും കുട പിടിക്കേണ്ട സാഹചര്യമാണ് നിലവിലുളളത്. പാസഞ്ചർ ട്രെയിനുകളിൽ മാത്രമല്ല സംസ്ഥാനത്താകമാനം ഓടുന്ന ഹ്രസ്വദൂര – ദീർഘദൂര എക്സപ്രസ് ട്രെയിനുകളിലും സ്ഥിതി വ്യത്യസ്തമല്ല.
ചോരുന്ന കോച്ചുകൾ ഉടൻ പിൻവലിക്കുകയോ അറ്റകുറ്റപണി നടത്താൻ പറ്റുന്നവ അടിയന്തിരമായി പണികൾ നടത്തണമെന്നും റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി തിരുവനന്തപുരം, പാലക്കാട് ഡിവിഷണൽ മാനേജർമാർക്ക് നിവേദനം നൽകി.