കൊല്ലം: യാത്രക്കാരുടെ തിരക്ക് ഒഴിവാക്കുന്നതിന് ദക്ഷിണ റെയിൽവേ ഇന്ന് മുതൽ മൂന്ന് റൂട്ടുകളിൽ ക്രിസ്മസ് സ്പെഷൽ ടെയിനുകൾ സർവീസ് നടത്തുന്നു. താംബരം -മംഗളുരു സെൻട്രൽ, താംബരം -കൊല്ലം, മൈസുരു – കൊച്ചുവേളി റൂട്ടുകളിലാണ് സർവീസ്. ഉയർന്ന ടിക്കറ്റ് യാത്രാ നിരക്കായിരിക്കും ഈടാക്കുക.
06129 താംബരം-മംഗളുരു സെൻട്രൽ ഇന്നും 30 -നുമാണ് സർവീസ് നടത്തുന്നത്. താംബരത്ത് നിന്ന് രാത്രി 11.20 ന് പുറപ്പെടുന്ന വണ്ടി അടുത്ത ദിവസം വൈകുന്നേരം 6.15 ന് മംഗളുരുവിൽ എത്തും.06130 മംഗളുരു – താംബരം എക്സ്പ്രസ് 25-നും ജനുവരി ഒന്നിനുമാണ് സർവീസ് .
രാവിലെ 9.30 ന് മംഗളുരുവിൽ നിന്ന് പുറപ്പെട്ട് പിറ്റേദിവസം പുലർച്ചെ 2.30 ന് താംബരത്ത് എത്തും. ഒരു ഏസി ടൂ ടയർ, ഒരു ഏസി ത്രീടയർ, ഒരു ഏസി ത്രീടയർ ഇക്കണോമി, പത്ത് സ്ലീപ്പർ ക്ലാസ്, അഞ്ച് ജനറൽ സെക്കന്റ് ക്ലാസ്, അംഗപരിമിതർ – ഒന്ന് എന്നിങ്ങനെയാണ് കോച്ച് പൊസിഷൻ.
പാലക്കാട്, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശേരി, കണ്ണൂർ, പയ്യന്നൂർ, നീലേശ്വരം, കാഞ്ഞങ്ങാട്, കാസർഗോഡ് എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ. 06119 താംബരം – കൊല്ലം ട്രെയിൻ ഇന്നും 30 – നുമാണ് സർവീസ് നടത്തുന്നത്. താംബരത്ത് നിന്ന് ഉച്ചയ്ക്ക് 1.30 ന് പുറപ്പെടുന്ന വണ്ടി പിറ്റേ ദിവസം രാവിലെ 6.45 ന് കൊല്ലത്ത് എത്തും.
06120 കൊല്ലം – താംബരം സർവീസ് 24, 31 തീയതികളിലാണ് ഓടുക. കൊല്ലത്ത് നിന്ന് രാവിലെ 10.45 ന് പുറപ്പെടുന്ന വണ്ടി അടുത്ത ദിവസം രാവിലെ 5.30 ന് താംബരത്ത് എത്തും.
ഒരു ഏസി ടു ടയർ, ഒരു ഏസി ത്രീടയർ, എട്ട് സ്ലീപ്പർ ക്ലാസ്, പത്ത് ജനറൽ സെക്കന്റ് ക്ലാസ്, അംഗ പരിമിതർക്ക് രണ്ട് എന്നിങ്ങനെയാണ് കോച്ചുകൾ ഉൾപ്പെടുത്തിയിട്ടുള്ളത്. പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ.
മൈസൂരു-കൊച്ചുവേളി സ്പെഷൽ ഇന്ന് രാത്രി 9.40 ന് പുറപ്പെട്ട് അടുത്ത ദിവസം രാത്രി 7.10 ന് കൊച്ചുവേളിയിൽ എത്തും. കൊച്ചുവേളി-മൈസൂരു എക്സ്പ്രസ് നാളെ രാത്രി പത്തിന് പുറപ്പെട്ട് അടുത്ത ദിവസം രാത്രി ഏഴിന് മൈസുരുവിൽ എത്തും.
ഈ വണ്ടികൾക്ക് കേരളത്തിൽ സ്റ്റോപ്പ് ഉള്ളത് പാലക്കാട്, ഒറ്റപ്പാലം, തൃശൂർ, ആലുവ, എറണാകുളം നോർത്ത്, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം, കൊല്ലം സ്റ്റേഷനുകളിലാണ്.