ട്രെ​യി​നു​ക​ളി​ൽ കോ​ച്ചു​ക​ൾ കൂ​ട്ടാ​ൻ മു​ന്നൊ​രു​ക്കം; കൊ​ല്ലം-ചെ​ങ്കോ​ട്ട റൂ​ട്ടി​ൽ ട്ര​യ​ൽ റ​ൺ ഇ​ന്നു​മു​ത​ൽ

എ​സ്.​ആ​ർ.​ സു​ധീ​ർ കു​മാ​ർ
കൊ​ല്ലം: ചെ​ന്നൈ​യി​ൽനി​ന്ന് പു​ന​ലൂ​ർ വ​ഴി കൊ​ല്ല​ത്തി​ന് എ​ത്തു​ന്ന ട്രെ​യി​നു​ക​ളി​ൽ കോ​ച്ചു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള ട്ര​യ​ൽ റ​ൺ ഇ​ന്ന് മു​ത​ൽ 12 വ​രെ ന​ട​ക്കും. ചെ​ങ്കോ​ട്ട- കൊ​ല്ലം റൂ​ട്ടി​ലാ​ണ് ട്ര​യ​ൽ റ​ൺ ന​ട​ക്കു​ന്ന​ത്. ഇ​ന്ന് അ​ഞ്ച് ത​വ​ണ​യും നാ​ളെ​യും മ​റ്റ​ന്നാ​ളും എ​ട്ട് ത​വ​ണ​യു​മാ​ണ് ഇ​രു ദി​ശ​ക​ളി​ലാ​യി പ​രീ​ക്ഷ​ണ ഓ​ട്ടം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

22 എ​ൽ​എ​ച്ച്ബി കോ​ച്ചു​ക​ളും മു​മ്പി​ലും പി​ന്നി​ലും എ​ൻ​ജി​നു​ക​ളു​മു​ള്ള വ​ണ്ടി​യാ​ണ് പ​രീ​ക്ഷ​ണ ഓ​ട്ടം ന​ട​ത്തു​ന്ന​ത്. റി​സ​ർ​ച്ച് ഡി​സൈ​ൻ ആ​ൻഡ് സ്റ്റാ​ൻ​ഡാ​ർ​ഡ് ഓ​ർ​ഗ​നൈ​സേ​ഷ​നി​ലെ ല​ക്നൗ​വി​ൽ നി​ന്നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് പ​രീ​ക്ഷ​ണ ഓ​ട്ട​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​തെ​ന്ന് മ​ധു​ര റെ​യി​ൽ​വേ ഡി​വി​ഷ​ൻ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

പ​രീ​ക്ഷ​ണ ഓ​ട്ടം ന​ട​ത്തു​ന്ന വ​ണ്ടി​യി​ൽ യാ​ത്ര​ക്കാ​ർ ഉ​ണ്ടാ​കി​ല്ല. കോ​ച്ചു​ക​ളി​ൽ അ​നു​വ​ദ​നീ​യ​മാ​യ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ന്‍റെ ഭാ​ര​ത്തി​ന് ആ​നു​പാ​തി​ക​മാ​യി മ​ണ​ൽച്ചാക്കു​ക​ൾ നി​റ​ച്ചാ​ണ് വ​ണ്ടി ഓ​ടി​ക്കു​ന്ന​ത്.

റെ​യി​ൽ​വേ​യു​ടെ മെ​ക്കാ​നി​ക്ക​ൽ, ഇ​ല​ക്‌ട്രിക്ക​ൽ, ഓ​പ്പ​റേ​റ്റിം​ഗ്, ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ്, സി​ഗ്‌​ന​ലിം​ഗ് വി​ഭാ​ഗ​ങ്ങ​ളി​ലെ സാ​ങ്കേ​തി​ക വി​ദ​ഗ്ധ​ർ പ​രീ​ക്ഷ​ണ ട്രെ​യി​നി​ൽ ഉ​ണ്ടാ​കും.

പ​ശ്ചി​മ​ഘ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ഈ ​പാ​ത​യി​ൽ 14 കോ​ച്ചു​ക​ളു​ള്ള ട്രെ​യി​നു​ക​ളാ​ണ് നി​ല​വി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. കോ​ച്ചു​ക​ളു​ടെ എ​ണ്ണം 24 ആ​യി ഉ​യ​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​രീ​ക്ഷ​ണ ഓ​ട്ടം ന​ട​ത്തു​ന്ന​ത്.

മീ​റ്റ​ർഗേ​ജ് ആ​യി​രു​ന്ന ​പാ​ത 2018ലാ​ണ് ബ്രോ​ഡ്ഗേ​ജാ​ക്കി മാ​റ്റി​യ​ത്. അ​ഞ്ചു വ​ർ​ഷ​മാ​യി​ട്ടും ഈ ​റൂ​ട്ടി​ൽ സാ​ങ്കേ​തി​ക വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തേ​ണ്ടി​യി​രു​ന്ന പ​രി​ശോ​ധ​ന​ക​ൾ മു​ട​ങ്ങിക്കി​ട​ക്കു​ക​യാ​യി​രു​ന്നു.

ഇ​പ്പോ​ഴ​ത്തെ പ​രീ​ക്ഷ​ണ ഓ​ട്ട​ത്തി​നും പ​രി​ശോ​ധ​ന​ക​ൾ​ക്കും ശേ​ഷം ഉ​ദ്യോ​ഗ​സ്ഥ​ർ മ​ധുര ഡി​വി​ഷ​നി​ലെ ഉ​ന്ന​ത​ർ​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കും. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും കോ​ച്ചു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കു​ന്ന കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​നം ഉ​ണ്ടാ​കു​ക.

2023 ന​വം​ബ​ർ അ​വ​സാ​ന വാ​രം പ​രീ​ക്ഷ​ണ ഓ​ട്ടം ന​ട​ത്താ​നാ​ണ് അ​ധി​കൃ​ത​ർ നേ​ര​ത്തേ തീ​രു​മാ​നി​ച്ച​ത്. ചി​ല സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ൽ ഇ​ത് പി​ന്നീ​ട് ഡി​സം​ബ​റി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

അ​തും ന​ട​ക്കാ​തെ വ​ന്ന​പ്പോ​ൾ 2024 ജ​നു​വ​രി നാ​ലു മു​ത​ൽ ട്ര​യ​ൽ റ​ൺ ന​ട​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഒ​ടു​വി​ൽ ഇ​ന്നു മു​ത​ൽ പ​രീ​ക്ഷ​ണ ഓ​ട്ടം ന​ട​ത്തു​ന്ന വി​വ​രം മ​ധു​ര ഡി​വി​ഷ​ൻ അ​ധി​കൃ​ത​ർ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ച​ത് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്.

ഭ​ഗ​വ​തി​പു​രം -പു​ന​ലൂ​ർ മ​ല​യോ​ര പാ​ത​യി​ൽ (ഗാ​ട്ട് സെ​ക്ഷ​ൻ) 14 കോ​ച്ചു​ക​ൾ ഉ​ള്ള ട്രെ​യി​നു​ക​ൾ മാ​ത്രം ഓ​ടി​ക്കാ​നു​ള്ള അ​നു​മ​തി​യു​ള്ള​ത്. ഇ​തു​കാ​ര​ണം ഏ​റ്റ​വും കൂ​ടു​ത​ൽ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന​ത് കേ​ര​ള​ത്തി​ൽ എ​ത്തു​ന്ന യാ​ത്ര​ക്കാ​രാ​ണ്.

ഈ ​റൂ​ട്ടി​ൽ പ​ക​ൽ സ​ർ​വീ​സ് ഉ​ള്ള​ത് ഗു​രു​വാ​യൂ​ർ -മ​ധു​ര, പാ​ല​ക്കാ​ട് -തി​രു​നെ​ൽ​വേ​ലി പാ​ല​രു​വി എ​ക്സ്പ്ര​സ് എ​ന്നീ ര​ണ്ട് വ​ണ്ടി​ക​ളാ​ണ്. 14 കോ​ച്ചു​ക​ൾ മാ​ത്ര​മു​ള്ള​തി​നാ​ൽ വ​ണ്ടി​യി​ൽ വ​ൻ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ബോ​ഗി​ക​ളി​ൽ നി​ന്ന് തി​രി​യാ​ൻ പോ​ലും സ്ഥ​ല​മി​ല്ലാ​ത്ത അ​വ​സ്ഥ​യു​ണ്ട്.

ഈ ​വി​ഷ​യം തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​ൻ അ​ധി​കൃ​ത​ർ നി​ര​വ​ധി ത​വ​ണ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ച്ചി​ട്ടു​മു​ണ്ട്. എ​ന്നാ​ൽ കൊ​ല്ലം-ചെ​ങ്കോ​ട്ട പാ​ത മ​ധു​ര ഡി​വി​ഷ​ന് കീ​ഴി​ലാ​യ​തി​നാ​ൽ അ​വ​ർ​ക്ക് ഇ​ട​പെ​ടു​ന്ന​തി​ന് പ​രി​മി​തി​ക​ൾ ഏ​റെ​യാ​ണ്.

Related posts

Leave a Comment