ഷാജഹാൻപുർ: ട്രെയിനിൽ പുക വലിക്കുന്നതു വിലക്കിയ ഗർഭിണിയെ സഹയാത്രികൻ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. ചിനാത് ദേവി (45) യാണു വെള്ളിയാഴ്ച രാത്രി കൊല്ലപ്പെട്ടത്.
പഞ്ചാബിൽനിന്നു ബിഹാറിലേക്കുള്ള ജാലിയൻവാല എക്സ്പ്രസിലായിരുന്നു സംഭവം. കുടുംബത്തോടൊപ്പം ജനറൽ ബോഗിയിൽ യാത്ര ചെയ്തിരുന്ന ചിനാത് ദേവിക്കു സമീപമിരുന്നു സോനു യാദവ് എന്നയാൾ പുക വലിച്ചു. ചിനാത് ദേവി ഇതിനെ എതിർത്തു. രൂക്ഷമായ തർക്കത്തിനൊടുവിൽ സോനു യാദവ് ചിനാത് ദേവിയുടെ കഴുത്തുഞെരിക്കുകയായിരുന്നു. ഷാജഹാൻപൂരിൽ ട്രെയിൻ നിർത്തിയ ഉടൻ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
ഛാട്ട് പൂജയ്ക്കായി ബിഹാറിലേക്കു കുടുംബത്തോടൊപ്പം പോകവെയാണ് ചിനാത് ദേവി ആക്രമിക്കപ്പെട്ടത്. സോനു യാദവിനെ അറസ്് ചെയ്തതായി പോലീസ് അറിയിച്ചു.