കൊ​ല്ല​ത്ത് ട്രെ​യി​നി​ൽ​നി​ന്ന് വീ​ണ കാ​സ​ർ​കോ​ഡ് സ്വ​ദേ​ശി​യാ​യ യു​വാ​വ് മ​രി​ച്ചു; ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് പോലീസ്

കൊ​ല്ലം :ട്രെ​യി​നി​ൽ​നി​ന്ന് വീ​ണ് പ​രി​ക്കേ​റ്റ് കി​ട​ന്ന യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും പു​ല​ർ​ച്ചെ മ​രി​ച്ചു. കാ​സ​ർ​കോ​ഡ് സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഇ​ർ​ഫാ​ൻ (22) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി ഒ​ന്പ​തോ​ടെ കൊ​ല്ലൂ​ർ​വി​ള ഭ​ര​ണി​ക്കാ​വ് റെ​യി​ൽ​വേ ക്രോ​സി​ന് സ​മീ​പ​മാ​ണ് മു​ഹ​മ്മ​ദ് ഇ​ർ​ഫാ​നെ ട്രെ​യി​നി​ൽ​നി​ന്ന് വീ​ണ​ നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്. ഉ​ട​ൻ​ത​ന്നെ കൊ​ല്ലം ജി​ല്ലാ​ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.

പ്രാ​ഥ​മി​ക ചി​കി​ത്സ​ന​ൽ​കി​യ​ശേ​ഷം വി​ദ​ഗ്ധ​ചി​കി​ത്സ​യ്ക്കാ​യി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും പു​ല​ർ​ച്ചെ​യോ​ടെ മ​രി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.

ഇ​ർ​ഫാ​ൻ വീ​ണു​കി​ട​ന്ന സ്ഥ​ല​ത്തു​നി​ന്ന് ല​ഭി​ച്ച ബാ​ഗ് ഇ​ര​വി​പു​രം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തി​ലു​ണ്ടാ​യി​രു​ന്ന ആ​ധാ​ർ​കാ​ർ​ഡി​ൽ​നി​ന്നാ​ണ് വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​ത്. പോ​ലീ​സ് വി​വ​ര​മ​റി​യി​ച്ച​തി​നെ​തു​ട​ർ​ന്ന് രാ​വി​ലെ​ത​ന്നെ ബ​ന്ധു​ക്ക​ൾ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് തി​രി​ച്ച​താ​യാ​ണ് വി​വ​രം.

Related posts