കൊച്ചി: ഓടുന്ന ട്രെയിനിലേക്ക് ചാടിക്കയറുന്നതിനിടെ ട്രാക്കിലേക്ക് വീണ് തല അറ്റുപോയ യുവാവിന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും.
ദാരുണാന്ത്യം സംഭവിച്ച മാവേലിക്കര സ്വദേശി രാജേഷ് പങ്കജി(40)ന്റെ മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഇന്നലെ വൈകിട്ട് 7.37 ന് എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനിലായിരുന്നു അപകടം. ട്രെയിന്‍ മുന്നോട്ട് എടുത്തതോടെ പ്ലാറ്റ്ഫോമില്‍നിന്ന് ചാടിക്കയറാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.
ആണ് മരിച്ചത്. അപകടത്തില്‍ രാജേഷിന്റെ വലത് കൈപ്പത്തിയും അറ്റുപോയി. ബഹ്റിനിലുള്ള ഭാര്യയുടെ അടുത്തേക്ക് പോകുന്നതിനായ എയര്‍പോര്‍ട്ടിലേക്ക് പോവുകയായിരുന്നു ഇദേഹം.
വൈകിട്ട് 7.32 ഓടെ നോര്‍ത്തില്‍ എത്തിയ ചെന്നൈ മെയിലില്‍ മാവേലിക്കരയില്‍ നിന്നെത്തിയതായിരുന്നു. അഞ്ച് മിനിറ്റ് നേരം ട്രെയിന്‍ ഇവിടെ നിറുത്തിയിട്ടതോടെ പുറത്തേക്കിറങ്ങിയ രാജേഷ് പ്ലാറ്റ്ഫോമിലെ ഇരിപ്പിടത്തിലിരുന്ന് ഫോണ്‍ ചെയ്യുകയായിരുന്നു.
ഇതിനിടയില്‍ ട്രെയിന്‍ പുറപ്പെട്ടതോടെ ഓടി വന്ന് കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് ട്രാക്കിലേക്ക് വീണത്. ഉടന്‍ തന്നേ യാത്രക്കാന് ചങ്ങല വലിച്ച് ട്രെയിന്‍ നിറുത്തി. പുറത്തെടുത്ത മൃതദേഹത്തിന്റെ തലയും വലത് കൈപ്പത്തിയും അറ്റനിലയിലായിരുന്നു.