കുണ്ടറ : റെയിൽവേ പാളത്തിലിരുന്ന് മദ്യപിച്ചുകൊണ്ടിരുന്നവരിൽ ഒരാൾ ട്രെയിൻ തട്ടി മരിച്ചു. സുഹൃത്തിന് പരിക്ക്. കൊട്ടാരക്കര തൃക്കണ്ണമംഗലം ഇടിസി കോളനിയിൽ സുനിൽകുമാർ (36) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ തിരുവനന്തപുരം മെഡിക്കൽകോളജ് ആശുപത്രിയിലായിരുന്നു അന്ത്യം.
സുനിലിന്റെ ഇരുകാലുകളും വേർപെട്ടനിലയിലാണ്. സുഹൃത്ത് കുന്നത്തൂർ തോട്ടത്തുമുറി മുകളുവിളയിൽ അനി എന്നുവിളിക്കുന്ന രാമചന്ദ്രന് (46) ഗുരുതരമായി പരിക്കേറ്റു. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രിയിൽ കുണ്ടറ മുക്കട റെയിൽവേ ഗേറ്റിനും ഇളന്പള്ളൂർ റെയിൽവേ ഗേറ്റിനും ഇടയിൽ പാളത്തിലായിരുന്നു അപകടം. പുനലൂരിൽനിന്ന് കൊല്ലത്തേക്ക് വരികയായിരുന്ന പാസഞ്ചർ ട്രെയിനാണ് തട്ടിയത്.