റെ​യി​ൽ​വെ ട്രാ​ക്കി​നു സമീപം സ​ഹോ​ദ​ര​ങ്ങ​ളാ​യ കു​ട്ടി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി; സമീപത്ത് കുട്ടികളുടെ പിതാവിന്‍റെ ബൈക്ക് കണ്ടെത്തി; മക്കളെകൊന്നശേഷം പിതാവ് ആത്മഹത്യചെയ്തിരിക്കാമെന്ന് പോലീസ്

train-death-trivandrumതി​രു​വ​ന​ന്ത​പു​രം: വേ​ളി ടൂ​റി​സ്റ്റ് വി​ല്ലേ​ജി​ന് സ​മീ​പ​ത്തെ  റെ​യി​ൽ​വെ ട്രാ​ക്കി​നു സമീപം സ​ഹോ​ദ​ര​ങ്ങ​ളാ​യ കു​ട്ടി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി. ക​ണ്ണ​മ്മൂ​ല ചെ​ന്തി​ലോ​ട് സ്വ​ദേ​ശി ഷി​ബി-​അ​ന്ന​ജോ​യി എ​ന്നി​വ​രു​ടെ  മ​ക്ക​ളാ​യ ഫെ​ബ(9), ഫെ​ബി​ൻ (6) എ​ന്നി​വ​രെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.  ഒ​രു കൈ​പ്പ​ത്തി​യുംസമീപത്തു നിന്ന് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.

കു​ട്ടി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ കാ​ണ​പ്പെ​ട്ട ട്രാ​ക്കി​ന് സ​മീ​പ​ത്ത് നി​ന്നും ഒ​രു വെ​ട്ടു​ക​ത്തി പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ഷി​ബി​യും മ​ക്ക​ളും വേ​ളി കാ​യ​ലി​ന് സ​മീ​പം മീ​ൻ പി​ടി​യ്ക്കാ​ൻ എ​ത്തി​യി​രു​ന്നു​വെ​ന്ന് നാ​ട്ടു​കാ​ർ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. ഇ​ന്ന് രാ​വി​ലെ​യാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ കാ​ണ​പ്പെ​ട്ട​ത്.

ഷി​ബി മ​ക്ക​ളെ​യും കൂ​ട്ടി മി​ക്ക​പ്പോ​ഴും ഈ ​സ്ഥ​ല​ത്ത് മീ​ൻ പി​ടി​യ്ക്കാ​ൻ എ​ത്തി​യി​രു​ന്നു​വെ​ന്ന് നാ​ട്ടു​കാ​ർ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.  റെ​യി​ൽ​വെ ട്രാ​ക്കി​ന് സ​മീ​പ​ത്ത് ഷി​ബി​യു​ടെ ബൈ​ക്ക് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ ഷി​ബി​യെ പറ്റി വിവരമില്ല. കൊ​ല​പാ​ത​ക​മാ​ണെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.

കു​ട്ടി​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം പി​താ​വ് ആ​ത്മ​ഹ​ത്യ ചെ​യ്ത് കാ​ണും എ​ന്ന സം​ശ​യ​വും പോ​ലീ​സി​നു​ണ്ട്.   കു​ട്ടി​ക​ളു​ടെ മൃ​ത​ദേ​ഹ​ത്തി​ന് സ​മീ​പ​ത്ത് നി​ന്നും സ്കൂ​ൾ ബാ​ഗു​ക​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. സൈ​ബ​ർ സി​റ്റി അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ എ.​പ്ര​മോ​ദ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​വും ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​രും  സ്ഥ​ല​ത്തെ​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു.

Related posts