കൊല്ലം :തീവണ്ടിയിൽനിന്ന് വീണ് യുവാവിന് പരിക്കേറ്റ സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. ഇന്ന് യുവാവിന്റെ മൊഴിയെടുത്തശേഷം അന്വേഷണം ശക്തമാക്കും. പരവൂർ നെടുങ്ങോലം ചരുവിളവിളപുത്തൻവീട്ടിൽ രാജുവാണ് ട്രെയിനിൽനിന്ന് വീണ് പരിക്കേറ്റ് തിരുവനപുരം മെഡിക്കൽകോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.
കഴിഞ്ഞദിവസം രാത്രിയിൽ പെരിനാട് ഭാഗത്താണ് ഇയാൾ വീണത്. യാത്രക്കാരിൽ ഒരാൾ ട്രെയിൻ ചങ്ങലവലിച്ച് നിർത്തി ആർപിഎഫിനെ വിവരം അറിയിച്ചതിനെതുടർന്ന് പോലീസുകാരും നാട്ടുകാരും പ്രദേശത്ത് തെരച്ചിൽ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല.
ഇന്നലെ അവശനായി കുറ്റിക്കാട്ടിൽ കിടന്ന യുവാവിന്റെ നിലവിളികേട്ട് ഓടിക്കൂടിയവരാണ് ഇയാലെ ആശുപത്രിയിലെത്തിച്ചത്. ഒരാൾ തള്ളിയിട്ടെന്നാണ് യുവാവ് മറ്റുള്ളവരോട് പറഞ്ഞത്. റെയിൽവേ പോലീസും അന്വേഷണം നടത്തും. ചെന്നൈയിൽ മൂന്നുവർഷമായി രാജു ഫാസ്റ്റ് ഫുഡ് വിൽപ്പന നടത്തിവരികയാണ്.