ബംഗ്ലാദേ​ശി​ൽ ട്രെ​യി​നി​നു തീ​യി​ട്ടു; 5 മ​ര​ണം; നി​ര​വ​ധി​പ്പേ​ർ​ക്ക് പ​രി​ക്ക്; തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കാ​നു​ള്ള നീ​ക്ക​മെ​ന്നു സം​ശ​യം

ധാ​ക്ക: ബം​ഗ്ലാ​ദേ​ശി​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ധാ​ക്ക​യി​ലെ ഗോ​പി​ബാ​ഗ് പ്ര​ദേ​ശ​ത്ത് പാ​സ​ഞ്ച​ർ ട്രെ​യി​നി​ന് അ​ക്ര​മി​ക​ൾ തീ​യി​ട്ടു. തീ​പി​ടി​ത്ത​ത്തി​ൽ അ​ഞ്ചു പേ​ർ മ​രി​ച്ചു. നി​ര​വ​ധി​പ്പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

പ​ടി​ഞ്ഞാ​റ​ൻ ന​ഗ​ര​മാ​യ ജെ​സോ​റി​ൽ​നി​ന്നു ധാ​ക്ക​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ബെ​നാ​പോ​ൾ എ​ക്‌​സ്പ്ര​സി​ൽ ഇ​ന്ന​ലെ രാ​ത്രി ഒ​ന്പ​തോ​ടെ​യാ​ണു തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. രാ​ത്രി 10.20ഓ​ടെ തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി.

അ​ക്ര​മി​ക​ൾ തീ​യി​ട്ട​തി​നെ തു​ട​ർ​ന്നു ട്രെ​യി​നി​ന്‍റെ നാ​ല് കോ​ച്ചു​ക​ളി​ലേ​ക്കു തീ ​പ​ട​രു​ക​യാ​യി​രു​ന്നു. ക​ത്തു​ന്ന ട്രെ​യി​നി​ൽ​നി​ന്ന് ആ​ളു​ക​ളെ പു​റ​ത്തെ​ടു​ക്കാ​ൻ നാ​ട്ടു​കാ​ർ ഓ​ടി​യെ​ത്തി​യെ​ങ്കി​ലും തീ ​പെ​ട്ടെ​ന്നു പ​ട​ർ​ന്നു.

നാ​ല് കോ​ച്ചു​ക​ൾ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. ധാ​ക്ക​യി​ലെ ബം​ഗ്ലാ​ദേ​ശി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട തു​റ​മു​ഖ​മാ​യ ബെ​നാ​പോ​ളു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന പ്ര​ധാ​ന ട്രെ​യി​നി​നു​നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

ഇ​തി​ലെ യാ​ത്ര​ക്കാ​രി​ൽ പ​ല​രും ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രാ​ണെ​ന്നാ​ണു വി​വ​രം.ബം​ഗ്ലാ​ദേ​ശി​ൽ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ന് ര​ണ്ടു ദി​വ​സം മാ​ത്രം ശേ​ഷി​ക്കെ​യാ​ണു രാ​ജ്യ​ത്തെ ഞെ​ട്ടി​ച്ച സം​ഭ​വം. ക്ര​മ​സ​മാ​ധാ​ന​പാ​ല​ന​ത്തി​നാ​യി ബം​ഗ്ലാ​ദേ​ശി​ലു​ട​നീ​ളം സൈ​ന്യ​ത്തെ വി​ന്യ​സി​ച്ചു.

പ്ര​തി​പ​ക്ഷം തെ​ര​ഞ്ഞെ​ടു​പ്പ് ബ​ഹി​ഷ്‌​ക​രി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു ന​ട​ക്കു​ന്ന പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള തീ​വ​യ്പ്പാ​ണോ ന​ട​ന്ന​തെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ മാ​സം സ​മാ​ന​മാ​യ മ​റ്റൊ​രു സം​ഭ​വ​ത്തി​ൽ നാ​ല് പേ​ർ മ​രി​ച്ചി​രു​ന്നു.

Related posts

Leave a Comment