കോഴിക്കോട്: ട്രെയിന്‍ തീവയ്പ് കേസില്‍ അന്വേഷണം കേന്ദ്ര ഏജന്‍സികള്‍ക്ക് കൈമാറാന്‍ കേരള പോലീസ് തീരുമാനിച്ചതായി അനൗദ്യോഗിക വിവരം.
കേസില്‍ പ്രാഥമിക തെളിവെടുപ്പ് പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് കൈമാറും. സംഭവത്തിൽ തീവ്രവാദബന്ധമോ, പ്രതിക്കു പ്രാദേശിക സഹായം ലഭിച്ചതിന് തെളിവോ ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് കേരള പോലീസ് പറയുന്നത്.
അന്തര്‍സംസ്ഥാന ബന്ധം ഉള്‍പ്പെടെ പരിശോധിക്കാന്‍ കേന്ദ്രഏജന്‍സികള്‍ക്ക് കേസ് കൈമാറുന്നതാണ് നല്ലതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നു.
കേന്ദ്ര ഏജന്‍സികള്‍ വിവിധ സാധ്യതകള്‍ പറയുമ്പോഴും തെളിവുകള്‍ എവിടെ എന്ന ചോദ്യമാണ് ഉദ്യോഗസ്ഥതലത്തില്‍നിന്ന് ഉയരുന്നത്.
കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവയ്പ് കേസിൽ പ്രതി ഷാറൂഖ് സെയ്ഫിയെ ഇന്ന് ഷൊര്‍ണൂരില്‍ എത്തിച്ച് തെളിവെടുക്കും. ഷൊർണൂരിൽ ട്രെയിനിറങ്ങിയ ഷാറൂഖ് മൂന്നു കിലോമീറ്റർ അപ്പുറത്തുള്ള പെട്രോൾ ബങ്കിൽ നിന്നാണ് പെട്രോൾ വാങ്ങിയതെന്ന് കണ്ടെത്തിയിട്ടുണ്ട്.
റെയിൽവേ സ്റ്റേഷൻ, കുളപ്പുള്ളിക്ക് സമീപമുള്ള പെട്രോൾ പമ്പ് എന്നിവിടങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും.ഷാറൂഖ് സഞ്ചരിച്ച ഓട്ടോയുടെ ഡ്രൈവർ ഇയാളെ തിരിച്ചറിഞ്ഞതായിരുന്നുകേസില് നിര്‍ണായകമായത്.
പുലർച്ചെ 4.45ന് ഷൊര്‍ണൂരില്‍ എത്തിയ ഷാറൂഖ് വൈകുന്നേരം 7.40 വരെ എവിടെ ചെലവഴിച്ചു, എന്തു ചെയ്തു എന്നതിനെപ്പറ്റിയാണ് പ്രധാനമായും അന്വേഷിക്കുന്നത്. റെയിൽവേ സ്റ്റേഷന് അഞ്ചു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശത്ത് നേരത്തെ അന്വേഷണസംഘം പരിശോധന നടത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ ഇടങ്ങളിൽ ഇയാളെ എത്തിച്ച് തെളിവെടുപ്പിന് സാധ്യതയുണ്ട്. ഇതിനുശേഷമാകും എലത്തൂരിലെ തെളിവെടുപ്പ് നടക്കുക എന്നാണ് അറിയുന്നത്.
പ്രതിയെ ഇന്നലെ കണ്ണൂർ റെയിൽവേ സ്റ്റേഷനിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.പ്രതി തീയിട്ട കോച്ചിലെത്തിച്ചാണ് തെളിവെടുത്തത്.
നേരത്തേ പലതവണ തെളിവെടുപ്പിനായി ഒരുങ്ങിയിരുന്നെങ്കിലും ആരോഗ്യകാരണങ്ങളാൽ വൈകുകയായിരുന്നു. ഡോക്ടർമാരുടെ പരിശോധനയിൽ പ്രതിക്ക് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് കണ്ടെത്തിയതോടെയാണ് തെളിവെടുപ്പിന് തയാറായത്.