കൊല്ലം: അനന്തപുരി എക്സ്പ്രസ് ട്രെയിനിന്റെ എഞ്ചിന് തീപിടിച്ചു. കൊല്ലത്താണ് സംഭവം നടന്നത്. ഇതേതുടർന്ന് തെക്കൻ മേഖലയിൽ നിന്നുള്ള ട്രെയിൻ ഗതാഗതം താറുമാറായി. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
പുതിയ എഞ്ചിൻ എത്തിച്ച ശേഷമേ അനന്തപുരി എക്സ്പ്രസിന് യാത്ര തുടരാൻ കഴിയൂ. ഇതോടെ മറ്റ് സർവീസുകളുടെ സമയക്രമവും മാറ്റുമെന്നാണ് റെയിൽവേയുടെ അറിയിപ്പ്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം.