തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് സ്പെഷ്യൽ ട്രെയിനുകളാക്കി നിർത്തിവെച്ചിരുന്ന റിസർവേഷൻ ഇല്ലാത്ത ജനറൽ കോച്ചുകൾ റെയിൽവെ പുനഃസ്ഥാപിക്കുന്നു.
ദക്ഷിണ റെയിൽവെക്കു കീഴിലുള്ള 23 ട്രെയിനുകളില്‍ നവംബര്‍ ഒന്ന് മുതല്‍ ജനറല്‍ കോച്ചുകള്‍ ആരംഭിക്കാനാണ് റെയിൽവേയുടെ തീരുമാനം.
നവംബര്‍ 10 മുതല്‍ ആറ് ട്രെയിനുകളില്‍ കൂടി ജനറല്‍ കോച്ചുകള്‍ പുനഃസ്ഥാപിക്കാനും റെയില്‍വെ ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. യാത്രക്കാർ നിരന്തരമായി ആവശ്യം ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിലാണ് റെയിൽവെയുടെ ഈ നടപടി.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ പോകുന്ന സാഹചര്യത്തില്‍ വിദ്യാർഥികൾക്കും മറ്റ് സ്ഥിരം യാത്രികര്‍ക്കും ഏറെ ആശ്വസകരമായ തീരുമാനമാണിത്.
യാത്രാനിരക്ക് പഴയതു തന്നെ
കോവിഡിനു മുമ്പ് എക്സ്പ്രസ്, മെയില്‍ ട്രെയിനുകളില്‍ ഈടാക്കിയ യാത്രാനിരക്ക് തന്നെയാണ് തുടര്‍ന്നും ഈടാക്കുക. ഘട്ടംഘട്ടമായി മറ്റ് എക്സ്പ്രസ്, മെയില്‍ തീവണ്ടികളിലും ജനറല്‍ കോച്ചുകള്‍ തിരിച്ചു കൊണ്ടുവരും.
മെമു അടക്കമുള്ള ചില ചുരുക്കം ട്രെയിനുകളില്‍ മാത്രമാണ് നിലവില്‍ അണ് റിസര്‍വ്ഡ് കോച്ചുകളുള്ളത്.
നവംബര്‍ ഒന്ന് മുതല്‍ ജനറല്‍ കോച്ചുകള്‍ ലഭ്യമാകുന്ന തീവണ്ടികള്‍:-
06607 കണ്ണൂർ- കോയമ്പത്തൂര്‍
06608 കോയമ്പത്തൂര്‍- കണ്ണൂർ
06305 എറണാകുളം- കണ്ണൂര്‍
06306 കണ്ണൂര്‍- എറണാകുളം
06308 കണ്ണൂര്‍- ആലപ്പുഴ
06307 ആലപ്പുഴ- കണ്ണൂര്‍
06326 കോട്ടയം- നിലമ്പൂര്‍ റോഡ്
06325 നിലമ്പൂര്‍ റോഡ്- കോട്ടയം
06304 തിരുവനന്തപുരം- എറണാകുളം
06303 എറണാകുളം- തിരുവനന്തപുരം
06302 തിരുവനന്തപുരം- ഷൊര്‍ണൂര്‍
06301 ഷൊര്‍ണൂര്‍- തിരുവനന്തപുരം
02628 തിരുവനന്തപുരം- തിരുച്ചിറപ്പള്ളി
02627 തിരുച്ചിറപ്പള്ളി- തിരുവനന്തപുരം
06268 രാമേശ്വരം- തിരുച്ചിറപ്പള്ളി
02627 തിരുച്ചിറപ്പള്ളി- രാമേശ്വരം
06089 ചെന്നൈ സെന്‍ട്രല്‍- ജോലാർപേട്ട
06090 ജോലാര്‍പ്പേട്ട- ചെന്നൈ സെന്‍ട്രല്‍
06342 തിരുവനന്തപുരം- ഗുരുവായൂര്‍
06341 ഗുരുവായൂര്‍- തിരുവനന്തപുരം
06366നാഗര്‍കോവില്‍- കോട്ടയം
06844 പാലക്കാട് ടൗണ്‍- തിരുച്ചിറപ്പള്ളി
06834 തിരുച്ചിറപ്പള്ളി- പാലക്കാട് ടൗണ്‍