ട്രെ​യി​നി​ൽ വെ​ടി​വ​യ്പ്; 4 പേ​ർ മ​രി​ച്ചു

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലെ ഷി​ക്കാ​ഗോ ന​ഗ​ര​ത്തി​ൽ ട്രെ​യി​നി​ൽ നാ​ലു​പേ​ർ വെ​ടി​യേ​റ്റു മ​രി​ച്ചു. മൂ​ന്നു​പേ​ർ സം​ഭ​വ​സ്ഥ​ല​ത്തും ഒ​രാ​ൾ മെ​യ്‌​വു​ഡി​ലെ ല​യോ​ള യൂ​ണി​വേ​ഴ്സി​റ്റി മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ലു​മാ​ണു മ​രി​ച്ച​ത്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ അ​ക്ര​മി​യെ പോ​ലീ​സ് പി​ടി​കൂ​ടി.

ഷി​ക്കാ​ഗോ ട്രാ​ൻ​സി​റ്റ് അ​ഥോ​റി​റ്റി​യു​ടെ ക​ണ​ക്ക​നു​സ​രി​ച്ച്, അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും വ​ലി​യ പൊ​തു​ഗ​താ​ഗ​ത ശൃം​ഖ​ല​ക​ളി​ലൊ​ന്നാ​ണ് ഷി​ക്കാ​ഗോ ട്രെ​യി​ൻ സ​ർ​വീ​സ്. പ്ര​വൃ​ത്തി​ദി​വ​സ​ത്തി​ൽ ശ​രാ​ശ​രി 317,000ത്തി​ല​ധി​കം ആ​ളു​ക​ൾ ട്രെ​യി​നി​ൽ യാ​ത്ര ചെ​യ്യു​ന്നു​ണ്ട്.

Related posts

Leave a Comment